ഗണേശോത്സവം: വിനായകചതുർഥി പൂജയും ഓണക്കോടി സമർപ്പണവും നടന്നു

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്​റ്റ്​ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവ പൂജയുടെ ഭാഗമായി വിനായക ചതുർഥിയോടനുബന്ധിച്ച് പ്രത്യേക പൂജാചടങ്ങുകളും പൊങ്കാലയും പ്രതിഷ്ഠാകേന്ദ്രങ്ങളിൽ നടന്നു. വിനായകചതുർഥിയോടനുബന്ധിച്ച് കിഴക്കേകോട്ടയിലെ പ്രധാന പ്രതിഷ്ഠാകേന്ദ്രത്തിൽ ഗണേശ വിഗ്രഹത്തിൽ ഓണക്കോടി സമർപ്പിച്ചു. തിരുവിതാംകൂർ രാജകുടുംബാഗം ആദിത്യവർമ ഓണക്കോടി സമർപ്പണവും വിനായകചതുർഥി പൂജയും ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് പൂജാചടങ്ങുകൾ നടന്നുവരുന്നത്. നെടുമങ്ങാട്, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, വർക്കല, കഴക്കൂട്ടം, കോവളം, നെയ്യാറ്റിൻകര, പാറശ്ശാല തുടങ്ങി വിവിധ നിയോജകമണ്ഡലങ്ങളിലെ പ്രതിഷ്ഠാ കേന്ദ്രങ്ങളിൽ വിനായക ചതുർഥിയോടനുബന്ധിച്ച് പ്രത്യേക പൂജാചടങ്ങുകൾ നടന്നു. കിഴക്കേകോട്ടയിൽ നടന്ന ചടങ്ങിൽ ട്രസ്​റ്റ്​ മുഖ്യകാര്യദർശി എം.എസ്. ഭുവനചന്ദ്രൻ, ട്രസ്​റ്റ്​ കൺവീനർ ആർ. ഗോപിനാഥൻ നായർ, ജോൺസൺ ജോസഫ്, രാധാകൃഷ്ണൻ ബ്ലൂസ്​റ്റാർ, ഡോ. അശോകൻ, എം.എൽ. ഉണ്ണികൃഷ്ണൻ, മണക്കാട് രാമചന്ദ്രൻ, ചെങ്കൽ ശ്രീകുമാർ, ദിലീപ് മണക്കാട്, മോഹൻകുമാർ നായർ (ഡി.ഡി.ആർ.സി) എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.