ഓണക്കിറ്റ് വിതരണത്തിലെ തട്ടിപ്പ് ലജ്ജാകരം -എസ്.ഡി.പി.ഐ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിതരണംചെയ്യുന്ന ഓണക്കിറ്റില്‍ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതില്‍ വീഴ്ചപറ്റിയെന്നത്​ ലജ്ജാകരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. ജനങ്ങളുടെ ദാരിദ്ര്യത്തെയും കോവിഡ് മഹാമാരിയെയും ചൂഷണംചെയ്ത് രാഷ്​ട്രീയ-സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. പൊതുജനങ്ങളെ കബളിക്കുന്ന ഇത്തരം രീതികള്‍ ഇനിയെങ്കിലും ഭരണകൂടം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.