കാറില്‍ കടത്തിയ ഒരു കോടി രൂപ പിടിച്ചെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കാറില്‍ കടത്തിയ ഒരുകോടി രൂപ ചരക്കുസേവന നികുതി വകുപ്പ് പിടികൂടി. 1.07 കോടി രൂപയാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ഡ്രൈവര്‍ അടക്കം രണ്ടു​പേര്‍ പിടിയിലായിട്ടുണ്ട്. സ്വര്‍ണം വിറ്റ പണമാണെന്നു കണ്ടെത്തുന്ന പക്ഷം ജി.എസ്.ടി വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിക്കും. ചരക്കു സേവന നികുതി വകുപ്പ് പിടിച്ചെടുത്ത പണം ആദായനികുതി വകുപ്പിന് കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.