കോവിഡ്; വെള്ളറട പഞ്ചായത്ത്​ താല്‍ക്കാലികമായി അടച്ചു

വെള്ളറട: വെള്ളറട പഞ്ചായത്ത്​ ഒാഫിസിലെ രണ്ട്​ ജീവനക്കാര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനച്ചമൂട്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന വെള്ളറട പഞ്ചായത്ത്​ ഒാഫിസ് താല്‍ക്കാലികമായി അടച്ചു. രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട ജീവനക്കാരും ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറും നിരീക്ഷണത്തില്‍ പോയി. അണുനശീകരണം നടത്തിയശേഷം മാത്രമേ തുറന്നുപ്രവര്‍ത്തിക്കൂ. വെള്ളറട പൊലിസ്​ സ്​റ്റേഷനിലെ പൊലീസുകാരനുള്‍പ്പെടെ 10 പേര്‍ക്ക് വെള്ളറടയില്‍ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.