ക്രൂചെയ്ഞ്ചിങ്​ സുഗമമാക്കുന്നതി​നെത്തിയ ടഗ്​ വിഴി‍ഞ്ഞത്ത് നങ്കൂരമിട്ടു

കോവളം: വിഴിഞ്ഞത്ത് ക്രൂചെയ്ഞ്ചിങ്​ സുഗമമാക്കുന്നതി​ൻെറ ഭാഗമായി മുംബൈയിൽനിന്ന് പുറപ്പെട്ട ടഗ്​ എൻ.പി സോഹ ത്രീ വിഴി‍ഞ്ഞത്ത് നങ്കൂരമിട്ടു. വലിയതുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോവിങ്​സ്​ ഷിപ്പിങ്​ ഏജൻസിയാണ് മുംബൈയിൽനിന്ന് ടഗിനെ വിഴിഞ്ഞത്തെത്തിച്ചത്. തുറമുഖവകുപ്പിന് വിഴിഞ്ഞത്ത് സ്വന്തമായി ടഗില്ലാത്തത് ക്രൂചെയ്ഞ്ചിങ്ങിന് തടസ്സം സൃഷ്​ടിച്ചിരുന്നു. നിലവിൽ വിഴിഞ്ഞത്തെ മറൈൻ എൻഫോഴ്സ്മൻെറി​ൻെറ പട്രോൾ ബോട്ടുകളായി വാടകക്കെടുത്ത മത്സ്യബന്ധന ബോട്ടുകളുപയോഗിച്ചാണ് ക്രൂചെയ്ഞ്ചിങ്​ നടപടികൾ പൂർത്തിയാക്കിയിരുന്നത്. പുറങ്കടലിൽ നങ്കൂരമിടുന്ന ചരക്ക് കപ്പലുകളിൽ നിന്നും ഇത്തരം ബോട്ടുപയോഗിച്ചുള്ള ക്രൂചെയ്ഞ്ചിങ്​ സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്ന് തുറമുഖവകുപ്പിൽനിന്നും വിഴിഞ്ഞത്തേക്ക് ഒരു ടഗ്​ നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന് കാലതാമസം ഉണ്ടാകുമെന്നറിഞ്ഞതോടെയാണ് ഷിപ്പിങ്​ ഏജൻസിതന്നെ മുൻകൈ എടുത്ത് എൻ.പി സോഹ ത്രീ എന്ന ടഗിനെ വിഴിഞ്ഞത്തെത്തിച്ചത്. ടഗിലുള്ള പത്ത് ജീവനക്കാ​െരയും ആരോഗ്യവകുപ്പധികൃതർ വ്യാഴാഴ്​ച ​േകാവിഡ് ടെസ്​റ്റിന്​ വിധേയമാക്കും. തുടർന്ന് പോർട്ടധികൃതരുടെ നേതൃത്വത്തിൽ പരിശോധനാനടപടികൾ പൂർത്തീകരിച്ചശേഷം വിഴിഞ്ഞം ലീവേർഡ് വാർഫിലാകും ടഗ്​ നങ്കൂരമിടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.