ഗാന്ധിയുടെ കേരള സന്ദർശനം; നൂറാം വാർഷികാഘോഷം

നെയ്യാറ്റിൻകര: മഹാത്മാഗാന്ധിയുടെ പ്രഥമ കേരള സന്ദർശനത്തി​ൻെറ നൂറാം വാർഷികാഘോഷം നെയ്യാറ്റിൻകരയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വെൺപകൽ അവനീന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ആർ. സെൽവരാജ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ. എസ്.കെ. അശോക്കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം. മുഹിനുദീൻ എന്നിവർ സംസാരിച്ചു. ചിത്രം: mahathma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.