Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 18 Aug 2020 11:58 PM GMTഗാന്ധിയുടെ കേരള സന്ദർശനം; നൂറാം വാർഷികാഘോഷം
text_fieldsbookmark_border
നെയ്യാറ്റിൻകര: മഹാത്മാഗാന്ധിയുടെ പ്രഥമ കേരള സന്ദർശനത്തിൻെറ നൂറാം വാർഷികാഘോഷം നെയ്യാറ്റിൻകരയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വെൺപകൽ അവനീന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ആർ. സെൽവരാജ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ. എസ്.കെ. അശോക്കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം. മുഹിനുദീൻ എന്നിവർ സംസാരിച്ചു. ചിത്രം: mahathma
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story