പമ്പ മണൽ: ചെന്നിത്തലയുടെ ഹരജി വിജിലൻസ്​ കോടതി സ്വീകരിച്ചു

തിരുവനന്തപുരം: പമ്പയിലെ മണൽ നീക്കം ചെയ്യാൻ കരാർ നൽകിയതിൽ അഴിമതി ആരോപിച്ച്​ മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, പത്തനംതിട്ട ജില്ല കലക്​ടർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ കഴിയുമോ എന്ന കാര്യത്തിൽ വിജിലൻസ് നിയമോപദേശകൻ ഇന്ന് കോടതിയിൽ വാദം നടത്തും. 2018ലെ പ്രളയത്തെതുടർന്ന് പമ്പ ത്രിവേണിയിൽ അടിഞ്ഞ മണൽ നീക്കം ചെയ്യുന്നതിന്​ കണ്ണൂരിലെ കേരള ക്ലെയ്‌സ് ആൻഡ് സെറാമിക്‌സ് എന്ന സ്ഥാപനത്തിന് സൗജന്യമായി കരാർ നൽകിയതുവഴി സർക്കാർ ഖജനാവിന് ലഭിക്കേണ്ട പത്തു കോടി രൂപ നഷ്​ടമായെന്നായിരുന്നു ഹരജിയിലെ ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.