രേഖകൾ വെരിഫിക്കേഷൻ നടത്തിയവർ വീണ്ടും നൽകേണ്ടതില്ല -പി.എസ്.സി

തിരുവനന്തപുരം: മറ്റ് ജോലികൾക്കായി ഒരുതവണ പി.എസ്‍.സി രേഖകൾ വെരിഫൈ ചെയ്​ത ഉദ്യോഗാർഥികൾ കോവിഡ് കാലത്ത് നടത്തുന്ന ഓൺലൈൻ വെരിഫിക്കേഷനിൽ വീണ്ടും രേഖകൾ ഹാജരാക്കേണ്ടതില്ലെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ. തൊട്ടടുത്ത ജില്ല ആസ്ഥാനങ്ങളിൽ പോയി വെരിഫിക്കേഷൻ നടത്താം. കൊവിഡ് രോഗബാധിതരും കണ്ടെയ്ൻമൻെറ് സോണുകളിലുള്ളവരും ഒരുകാരണവശാലും വെരിഫിക്കേഷന് വരാനാകില്ലെന്ന് വ്യക്തമാക്കിയാൽ ഓൺലൈൻ വഴി വെരിഫിക്കേഷൻ നടത്താം. അവർ എല്ലാ രേഖകളും ഓൺലൈനായി അപ്‍ലോഡ് ചെയ്യണം. അവരെ വിഡിയോ കോൺഫറൻസിങ്​ വഴി കണ്ട് വെരിഫിക്കേഷൻ നടത്തും. എന്നാൽ, ഇതും താൽക്കാലികമായിരിക്കും. അന്തിമനടപടികൾക്ക് മുമ്പ് ഈ സർട്ടിഫിക്കറ്റുകൾ നേരിട്ട് ഉദ്യോഗാർഥികൾ ഹാജരാക്കിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങൾ ഉദ്യോഗാർഥികളെ ഒപ്പം നിർത്തി പ്രശ്‌നമുണ്ടാക്കുന്നത് ആക്ഷേപകരമാണ്. ചട്ടപ്രകാരം മാത്രമാണ് ഉദ്യോഗാർഥികളെ ലിസ്​റ്റിൽ ഉൾപ്പെടുത്തുന്നത്​. ബക്കറ്റിൽ ആരും ഒഴിവുകൾ കൊണ്ടു​െവച്ചിട്ടില്ല. പിന്‍വാതില്‍, താൽക്കാലിക നിയമനങ്ങള്‍ പെരുകുന്നതായി പി.എസ്.സിക്ക് ഔദ്യോഗിക വിവരങ്ങളില്ല. പി.എസ്.സിക്ക് വിട്ട തസ്തികകളില്‍ താൽക്കാലിക നിയമനം നടത്താന്‍ ശ്രമിച്ചാല്‍ തടയേണ്ടത് കമീഷ​ൻെറ ഉത്തരവാദിത്തമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.