കസ്​റ്റഡിയിലെ തൂങ്ങിമരണം: കമീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ഫോർട്ട് പൊലീസ് കസ്​റ്റഡിയിലെടുത്തയാളെ സ്​റ്റേഷനിലെ ശൗചാലയത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ സിറ്റി പൊലീസ്​ കമീഷണർക്ക്​ നിർദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് സ്വമേധയാ രജിസ്​റ്റർ ചെയ്ത കേസിലാണ് നടപടി. ഞായറാഴ്ച വൈകുന്നേരം ഫോർട്ട് പൊലീസ് കസ്​റ്റഡിയിലെടുത്ത അൻസാരിയാണ്​ മരിച്ചത്. കേസ് സെപ്റ്റംബറിലെ സിറ്റിങ്ങിൽ പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.