പിന്നാക്ക സംവരണ പട്ടിക പുതുക്കി നിശ്ചയിക്കാത്തത് വഞ്ചനാപരം

തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക സംവരണ പട്ടിക പുതുക്ക നിശ്ചയിക്കാതെ കാലാകാലമായി മാറിവരുന്ന സർക്കാറുകൾ ഒരു വലിയ പിന്നാക്ക വിഭാഗത്തെ പാടെ അവഗണിച്ചുവരുന്ന നിലപാടിൽ തിരുവനന്തപുരം മുസ്​ലിം കൂട്ടായ്മ വേദിയുടെയും സി.എച്ച്. മുഹമ്മദ് കോയ എജക്കേഷൻ ട്രസ്​റ്റി​ൻെറയും സംയുക്ത യോഗം പ്രതിഷേധിച്ചു. ഓരോ പത്തുവർഷം കൂടുമ്പോഴും സാമൂഹി സാമ്പത്തിക ജാതി സർവെ നടത്തി പിന്നാക്ക സംവരണ പട്ടിക പുതുക്കി. പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി 1992-ൽ വിധി പുറപ്പെടുവിക്കുകയും അതി​ൻെറ അടിസ്ഥാനത്തിൽ 1993-ൽ സംസ്ഥാന ബാക്ക്​വാർഡ് ക്ലാസ്​ കമ്മീഷണറേറ്റ്​ വ്യക്തമായ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടും സർക്കാർ തികഞ്ഞ അലംഭാവം തുടരുകയാണ്. മുസ്​ലിംകളാദി 73 പിന്നോക്ക വിഭാഗങ്ങളാണ് സർക്കാർ സർവ്വീസിൽ മതിയായ പ്രാതിനിധ്യം ലഭിക്കാതെ കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി വഴാമ്പലിനെപോലെ സംവരണപട്ടിക പുനക്രമീകര ണത്തിന് കാത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് 2010 സെപ്​റ്റംബറിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന് മറുപടിയായി കഴിഞ്ഞ ദിവസം ലഭിച്ച കത്തിൽ 2012 ൽ ഇതേ ആവശ്യാർത്ഥം കേന്ദ്രസർക്കാർ ഒരു സർവ്വേ നടത്തിയിട്ടുണ്ടെന്നും അതി​ൻെറ ഫല പുറത്തുവിട്ടില്ലെന്നും അതുകൊണ്ട് തങ്ങൾ നിസ്സഹായരാ ണെന്നും പറഞ്ഞു തടിതപ്പുക യായിരുന്നു. ഇവിടെ ബാക്ക് വാർഡ് ക്ലാസസ് കമ്മീഷനിലെ വകുപ്പ് 11 പ്രകാര സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം നിറവേറ്റാതെ കേന്ദ്രസർക്കാറി​ൻെറ തലയിൽ കെട്ടിവച്ച് തടിതപ്പാനുള്ള നീക്കം തികച്ചും വഞ്ചനാപരമാണെന്ന് യോഗം ആരോപിച്ചു. യോഗത്തിൽ വേദി വൈസ് ചെയർമാൻ പ്രഫ. മലുക്ക് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എഞ്ചിനീയർ കെ.കെ. അബ്ദുർ അസീസ്, ഡോ. ജമാൽ മുഹമ്മദ്, ഡാ, എ. നിസാറുദ്ദീൻ, അഡ്വ. പി. സിയാവുദ്ദീൻ എ. ഷരിഫുദ്ദീൻ, ടി.എ. അബ്ദുൽ വബാബ്, എസ്. അബ്ദുൽ മജീദ്, ജെ. ഹസ്സ എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.