വിദ്യാർഥികളുടെ സഹകരണത്തോടെയും കോവിഡ് പ്രതിരോധം

തിരുവനന്തപുരം: റൂറൽ ജില്ലയിലെ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച്​ 'ഐ ആം കോവിഡ് വാരിയർ' എന്ന വിഷയത്തിൽ ഓൺലൈൻ ഉപന്യാസരചന മത്സരം നടത്തി. ഉദ്​ഘാടനം ദക്ഷിണമേഖലാ ഇൻസ്പെക്ടർ ജനറൽ ഹർഷിത അട്ടല്ലൂരി ഓൺലൈനായി മംഗലാപുരം ബ്ലൂമൗണ്ട്​ സ്​കൂളിൽ നിർവഹിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ. സഞ്ജയ്കുമാർ ഗുരുഡിൻ​, ജില്ല പൊലീസ് മേധാവി ബി. അശോകൻ​ എന്നിവർ വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. ജില്ലയിലെ 260 സ്കൂളുകളിലെ ഒന്നാം ക്ലാസ്മുതൽ 10ാം ക്ലാസ്​ വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.