വഴിയോര കച്ചവടക്കാര്‍ക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം ഉറപ്പാക്കും ^മന്ത്രി

വഴിയോര കച്ചവടക്കാര്‍ക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം ഉറപ്പാക്കും -മന്ത്രി തിരുവനന്തപുരം: വഴിയോര കച്ചവടക്കാര്‍ക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം ഉറപ്പാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ തൊഴില്‍ മേഖലയില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര ട്രേഡ് യൂനിയന്‍ നേതാക്കളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വഴിയോര കച്ചവടക്കാര്‍ നിലവില്‍ ഒരു ക്ഷേമനിധിയിലും അംഗത്വമില്ലാത്തവരാണ്. ഇവരുടെ ക്ഷേമം ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാറി​ൻെറ നിലപാട്. ഓണ്‍ലൈന്‍ യോഗത്തില്‍ കേന്ദ്ര ട്രേഡ് യൂനിയന്‍ പ്രതിനിധികളായ എളമരം കരീം എം.പി, ആര്‍. ചന്ദ്രശേഖരന്‍, കെ.പി. രാജേന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, അഹമ്മദ് കുട്ടി ഉണ്ണികുളം, ടോം തോമസ്, തോമസ് ജോസഫ്, സോണിയാ ജോര്‍ജ്, എഴുകോണ്‍ സത്യന്‍, ടി.ബി. മിനി, ലേബര്‍ കമീഷണര്‍ പ്രണബ്‌ജ്യോതി നാഥ്, അഡീഷനല്‍ ലേബര്‍ കമീഷണര്‍മാരായ കെ. ശ്രീലാല്‍, കെ.എം. സുനില്‍ എന്നിവര്‍ പങ്കെടുത്തു. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.