Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:58 PM GMT Updated On
date_range 17 Aug 2020 11:58 PM GMTവഴിയോര കച്ചവടക്കാര്‍ക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം ഉറപ്പാക്കും ^മന്ത്രി
text_fieldsbookmark_border
വഴിയോര കച്ചവടക്കാര്‍ക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം ഉറപ്പാക്കും -മന്ത്രി തിരുവനന്തപുരം: വഴിയോര കച്ചവടക്കാര്‍ക്ക് അസംഘടിത തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം ഉറപ്പാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ തൊഴില്‍ മേഖലയില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര ട്രേഡ് യൂനിയന്‍ നേതാക്കളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വഴിയോര കച്ചവടക്കാര്‍ നിലവില്‍ ഒരു ക്ഷേമനിധിയിലും അംഗത്വമില്ലാത്തവരാണ്. ഇവരുടെ ക്ഷേമം ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാറിൻെറ നിലപാട്. ഓണ്‍ലൈന്‍ യോഗത്തില്‍ കേന്ദ്ര ട്രേഡ് യൂനിയന്‍ പ്രതിനിധികളായ എളമരം കരീം എം.പി, ആര്. ചന്ദ്രശേഖരന്, കെ.പി. രാജേന്ദ്രന്, ഉണ്ണികൃഷ്ണന്, അഹമ്മദ് കുട്ടി ഉണ്ണികുളം, ടോം തോമസ്, തോമസ് ജോസഫ്, സോണിയാ ജോര്‍ജ്, എഴുകോണ്‍ സത്യന്, ടി.ബി. മിനി, ലേബര്‍ കമീഷണര്‍ പ്രണബ്ജ്യോതി നാഥ്, അഡീഷനല്‍ ലേബര്‍ കമീഷണര്‍മാരായ കെ. ശ്രീലാല്‍, കെ.എം. സുനില്‍ എന്നിവര്‍ പങ്കെടുത്തു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story