പതാക കൈമാറല്‍ ചടങ്ങ് നടത്തി

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജവഹര്‍ ബാല്‍ മഞ്ച് ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന 'കൊടി പാറട്ടെ' പരിപാടിയുടെ ഭാഗമായി ഉള്ളൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പതാക കൈമാറ്റല്‍ ചടങ്ങ് ഡി.സി.സി വൈസ് പ്രസിഡൻറും ഉള്ളൂര്‍ വാര്‍ഡ് കൗണ്‍സിലറുമായ ജോണ്‍സന്‍ ജോസഫ് ഉത്ഘാടനം ചെയ്തു. ജവഹര്‍ ബാല്‍ മഞ്ച് ജില്ല കോഓഡിനേറ്റര്‍ സന്തോഷ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ ഉള്ളൂര്‍ മുരളി, ഉള്ളൂര്‍ സന്തോഷ്, ജെ.എസ് അഖില്‍, ബാല്‍ മഞ്ച് ഉള്ളൂര്‍ ബ്ലോക്ക് ചെയര്‍മാന്‍ പോങ്ങുമ്മൂട് രഞ്ജിത്ത്, ഇടവക്കോട് അശോകന്‍, പ്രതീഷ് കടകംപള്ളി, ഉള്ളൂര്‍ സതി തുടങ്ങിയവര്‍ പ്രസംഗിച്ചു. INDEPENDENCE DAY PROGRAMME PHOTO__ mc ചിത്രവിവരണം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജവഹര്‍ ബാല്‍ മഞ്ച് ദേശീയ കമ്മിറ്റി നടത്തിയ 'കൊടി പാറട്ടെ' പരിപാടിയുടെ ഭാഗമായി വാര്‍ഡ് കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ് കുട്ടികള്‍ക്ക് ദേശീയ പതാക സമ്മാനിക്കുന്നു Virus-free. www.avast.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.