ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ നിര്യാണം സാംസ്കാരിക കേരളത്തിന് കനത്ത നഷ്​ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'ദേവദാരു പൂത്തു' പോലുള്ള നിരവധി സിനിമാ ഗാനങ്ങൾ അദ്ദേഹത്തി​​േൻറതായുണ്ട്. നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ എഴുതി. മികച്ച സാംസ്കാരിക പ്രഭാഷകനായിരുന്നു ചുനക്കര രാമൻകുട്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. നമ്മുടെ നാടിൻെറ സംസ്കാരത്തിന് ചുനക്കര രാമൻകുട്ടി നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് സാസ്കാരിക മന്ത്രി എ.കെ. ബാലൻ അറിയിച്ചു. ചുനക്കര രാമൻകുട്ടിയുടെ വേർപാട് വേദന സൃഷ്​ടിക്കുന്നതാണെന്നും ജനപ്രിയമായ നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ ഓർമയിൽ അദ്ദേഹം എന്നുമുണ്ടാകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ പ്രസിഡൻറ് എൻ. അനന്തകൃഷ്ണൻ, കേരള എൻ.ജി.ഒ സൻെറർ, പ്രഭാത് ബുക്ക് ഹൗസ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.