പെരുമാതുറയിൽ കോവിഡ് പ്രതിരോധം

തിരുവനന്തപുരം: കിംസ്-സ്നേഹതീരം കൗൺസലിങ്​ ആൻഡ്​ ഗൈഡൻസ് സൻെറർ സംഘടിപ്പിച്ച വെബിനാറിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ പെരുമാതുറയിൽ കോവിഡ് ബോധവത്​കരണപരിപാടികൾ സംഘടിപ്പിച്ചുവരുന്നതായി പെരുമാതുറ സ്നേഹതീരം ജനറൽ സെക്രട്ടറി എസ്. സക്കീർഹുസൈൻ അറിയിച്ചു. സ്നേഹതീരം പ്രസിഡൻറ്​ ഇ.എം. നജീബി​ൻെറ അധ്യക്ഷതയിൽ നടന്ന വെബിനാർ കിംസ് സി.എം.ഡി ഡോ. എം.ഐ. സഹദുല്ല ഉദ്ഘാടനം ചെയ്തു. ഡോ. സുൽഫി നൂഹ് മുഖ്യപ്രഭാഷണം നടത്തി. എ. നസറുല്ല, എസ്. അബ്​ദുൽലത്തീഫ്, ഡോ. ഷർമദ്ഖാൻ, അലിസാബ്രിൻ, ബഷറുല്ല, നൗഷാദ്, ഫൈസൽ, ഷാഫി(മസ്കത്ത്​), നാസർ ഉസ്മാൻ, ഷാഫി പെരുമാതുറ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പെരുമാതുറ പി.എച്ച്​.സിയിലേക്ക് 15,000 രൂപയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങളും പുതുതായി പി.എച്ച്​.സിയിൽ തുടങ്ങുന്ന ലബോറട്ടറിയിലേക്ക് 30,000 രൂപയുടെ എയർകൺഡീഷണറും നൽകി. ലോക്ഡൗൺമൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 175 കുടുംബങ്ങൾക്ക് 1000 രൂപവീതം 1,75,000 രൂപയുടെ ധനസഹായവും വിതരണം ചെയ്തുവരുന്നതായി സ്നേഹതീരം ജനറൽ സെക്രട്ടറി എസ്. സക്കീർഹുസൈൻ അറിയിച്ചു. ചിറയിൻകീഴ്, അഴൂർ, കഠിനംകുളം പഞ്ചായത്തുകളിലെ ഏഴ് വാർഡുകൾ ഉൾക്കൊള്ളുന്ന പെരുമാതുറ മേഖലയിലാണ് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തിവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.