വെളിയത്ത് ഉറവിടം വ്യക്തമല്ലാത്ത രണ്ടു കോവിഡ് പോസിറ്റിവ് കേസുകൾ

ഓയൂർ: വെളിയം പഞ്ചായത്തിൽ മാരൂർ, കളപ്പില വാർഡുകളിലായി ഓരോ കോവിഡ്​ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തു. മാരൂരിൽ ഓട്ടോ ഡ്രൈവർക്കാണ് കോവിഡ് പോസിറ്റിവായത്. ഇയാൾ കടയ്​ക്കോട്​ ജങ്ഷനിലെ ഓട്ടോഡ്രൈവറാണ്​. മറ്റൊരു അസുഖത്തിന്​ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ഇയാളുടെ 'ഗുരുദേവൻ' എന്ന പേരിലെ ഓട്ടോയിൽ കഴിഞ്ഞ മാസം 26 മാസം മുതൽ സഞ്ചരിച്ചവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കളപ്പില വാർഡിൽ ഒരു സ്ത്രീക്കാണ് കോവിഡ് പോസിറ്റിവായത്. ഇവരുടെയും ഉറവിടം വ്യക്തമല്ല. ഇവർ ഓടനാവട്ടം ജങ്ഷനിലെ നിരവധി കടകളിലും മറ്റും സഞ്ചരിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവർ വാപ്പാല പ്രാഥമികാരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.