കോവിഡ്​: രോഗബാധിതർ കുറയുന്നു

കൊല്ലം: ജില്ലയിൽ ചൊവ്വാഴ്ച 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന ഒരാൾക്കും സമ്പർക്കംമൂലം 21 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസുകളുണ്ട്. 30 പേർ രോഗമുക്തിനേടി. സൗദിയിൽനി​െന്നത്തിയ നീണ്ടകര പുത്തൻതുറ സ്വദേശി, പുനലൂർ മുനിസിപ്പാലിറ്റി നെല്ലിപ്പള്ളി സ്വദേശികളായ രണ്ടുപേർ, പട്ടാഴി വടക്കേക്കര പടിഞ്ഞാറുവിള സ്വദേശികളായ രണ്ടുപേർ, ചിതറ ബൗണ്ടർമുക്ക് സ്വദേശികളായ രണ്ടുപേർ, പട്ടാഴി വടക്കേക്കര പടിഞ്ഞാറുവിള സ്വദേശികളായ രണ്ടുപേർ, പുനലൂർ നെല്ലിപ്പള്ളി സ്വദേശികളായ രണ്ടുപേർ, പുനലൂർ മുനിസിപ്പാലിറ്റി വിളക്കുവട്ടം, കൊല്ലം കാവനാട്, പേരയം പടപ്പക്കര, പുനലൂർ പ്ലാച്ചേരി, തൃക്കോവിൽവട്ടം മൈലാപ്പൂർ, പുനലൂർ വാളക്കോട്, ചിതറ കലയപുരം, പുനലൂർ കോമളംകുന്ന് എന്നിവിടങ്ങളിലെ ഓരോരുത്തരും ഉറവിടം വ്യക്തമല്ലാത്ത തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി, ചിതറ കലയപുരം സ്വദേശി, ഇലമാട് തേവന്നൂർ സ്വദേശിയായ പൊലീസ് അക്കാദമി ജീവനക്കാരൻ എന്നിവർക്കുമാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.