ദുരന്തസാധ്യത കണ്ടാല്‍ ഉടന്‍ വിവരം നല്‍കണം

കൊല്ലം: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളം കയറുന്നതും മണ്ണിടിച്ചില്‍ സാധ്യതകള്‍ ഉള്‍പ്പെടെ ദുരന്ത സാധ്യത ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമുകളില്‍ വിവരം നല്‍കണമെന്ന് കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ കൂടാതെ പൊതുജനങ്ങളും ദുരന്ത സാധ്യതകള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന്​ കലക്ടര്‍ അറിയിച്ചു. ഫോണ്‍: കലക്ടറേറ്റ് - 0474-2794002, 2794004, കൊല്ലം താലൂക്ക് ഓഫിസ്-0474-2742116, കരുനാഗപ്പള്ളി-0476-2620223, കൊട്ടാരക്കര-0474-2454623, കുന്നത്തൂര്‍-0476-2830345, പത്തനാപുരം-0475-2350090, പൂനലൂര്‍-0475-2222605.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.