Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2020 11:58 PM GMT Updated On
date_range 10 Aug 2020 11:58 PM GMTദുരന്തസാധ്യത കണ്ടാല്‍ ഉടന്‍ വിവരം നല്‍കണം
text_fieldsbookmark_border
കൊല്ലം: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളം കയറുന്നതും മണ്ണിടിച്ചില്‍ സാധ്യതകള്‍ ഉള്‍പ്പെടെ ദുരന്ത സാധ്യത ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ കണ്ട്രോള് റൂമുകളില്‍ വിവരം നല്‍കണമെന്ന് കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ കൂടാതെ പൊതുജനങ്ങളും ദുരന്ത സാധ്യതകള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ഫോണ്‍: കലക്ടറേറ്റ് - 0474-2794002, 2794004, കൊല്ലം താലൂക്ക് ഓഫിസ്-0474-2742116, കരുനാഗപ്പള്ളി-0476-2620223, കൊട്ടാരക്കര-0474-2454623, കുന്നത്തൂര്‍-0476-2830345, പത്തനാപുരം-0475-2350090, പൂനലൂര്‍-0475-2222605.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story