ബാലരാമപുരം: ബില്ലടച്ചില്ല; ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ ഇൻറര്‍നെറ്റ് കണക്ഷനും ഫോണ്‍ കണക്ഷനും കട്ട് ചെയ്തു. നെറ്റ് കണക്ഷന് കട്ട് ചെയ്തതോടെ പൊലീസുകാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കുന്നു. താല്‍ക്കാലിക പരിഹാരമായി സ്റ്റേഷനിലെ പൊലീസുകാരുടെ മൊബൈലില്‍ നിന്നുള്ള കണക്ഷന് ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ആഴ്ചകളായി ഇൻറര്‍നെറ്റ് കണക്ഷന് നഷ്ടപ്പെട്ടിട്ട്. കൃത്യമായി ബില്ലടക്കാത്തതിനെ തുടര്‍ന്നാണ് ഫോണ്‍ കണക്ഷനും നെറ്റ് കണക്ഷനും വിച്ഛേദിച്ചത്. വരുംദിവസങ്ങളില്‍ ബില്ലടച്ചില്ലെങ്കില്‍ ഇന്‍കമിങ് കോള്‍ കട്ടാകും. ഓണ്‍ലൈനില്‍ പരാതികളും വിവിധ സര്‍വിസുകള്‍ക്ക് പ്രാധാന്യമുള്ളപ്പോള്‍ സ്റ്റേഷനിലെ ഇൻറര്നെറ്റില്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. എഫ്.ഐ.ആറും പരാതികളും ഓണ്‍ലൈനിലൂടെ സ്വീകരിച്ച് തുടങ്ങിയതോടെ സ്റ്റേഷൻെറ പ്രവര്‍ത്തനത്തിന് നെറ്റ് കണക്ഷന് അനിവാര്യമുള്ളപ്പോഴാണ് ഈ ദുര്‍വിധി. സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെകുറിച്ച് ദിനവും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. വിവിധ ഓഡറുകളും പാരതികളും മെയിലിലെത്തുമ്പോള് ഫോര്‍വേഡ് ചെയ്യുന്നതിനും സ്റ്റേഷൻെറ ഓണ്‍ലൈനിലുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാകാതെ പോകുന്നു. പലപ്പോഴും അത്യാവശ്യ ഘട്ടങ്ങളില്‍ ഇൻറര്‍നെറ്റ് കണക്ഷനുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് പോകുമ്പോള്‍ നെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള സ്റ്റേഷൻെറ പ്രവര്‍ത്തനത്തെ ദുരിതത്തിലാക്കുന്നു. Photo: POLICE STATION
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.