Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപണമടച്ചില്ല;...

പണമടച്ചില്ല; ബാലരാമപുരം സ്​റ്റേഷനിലെ നെറ്റ് കട്ട് ചെയ്തു

text_fields
bookmark_border
ബാലരാമപുരം: ബില്ലടച്ചില്ല; ബാലരാമപുരം പൊലീസ് സ്​റ്റേഷനിലെ ഇൻറര്‍നെറ്റ് കണക്​ഷനും ഫോണ്‍ കണക്​ഷനും കട്ട് ചെയ്തു. നെറ്റ് കണക്​ഷന്‍ കട്ട് ചെയ്തതോടെ പൊലീസുകാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കുന്നു. താല്‍ക്കാലിക പരിഹാരമായി സ്​റ്റേഷനിലെ പൊലീസുകാരുടെ മൊബൈലില്‍ നിന്നുള്ള കണക്​ഷന്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ആഴ്ചകളായി ഇൻറര്‍നെറ്റ് കണക്​ഷന്‍ നഷ്​ടപ്പെട്ടിട്ട്. കൃത്യമായി ബില്ലടക്കാത്തതിനെ തുടര്‍ന്നാണ് ഫോണ്‍ കണക്​ഷനും നെറ്റ് കണക്​ഷനും വിച്ഛേദിച്ചത്. വരുംദിവസങ്ങളില്‍ ബില്ലടച്ചില്ലെങ്കില്‍ ഇന്‍കമിങ്​ കോള്​ കട്ടാകും. ഓണ്‍ലൈനില്‍ പരാതികളും വിവിധ സര്‍വിസുകള്‍ക്ക് പ്രാധാന്യമുള്ളപ്പോള്‍ സ്​റ്റേഷനിലെ ഇൻറര്‍നെറ്റില്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നു. എഫ്‌.ഐ.ആറും പരാതികളും ഓണ്‍ലൈനിലൂടെ സ്വീകരിച്ച് തുടങ്ങിയതോടെ സ്​റ്റേഷ​ൻെറ പ്രവര്‍ത്തനത്തിന് നെറ്റ് കണക്​ഷന്‍ അനിവാര്യമുള്ളപ്പോഴാണ് ഈ ദുര്‍വിധി. സ്​റ്റേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെകുറിച്ച് ദിനവും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. വിവിധ ഓഡറുകളും പാരതികളും മെയിലിലെത്തുമ്പോള്‍ ഫോര്‍വേഡ് ചെയ്യുന്നതിനും സ്​റ്റേഷ​ൻെറ ഓണ്‍ലൈനിലുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാകാതെ പോകുന്നു. പലപ്പോഴും അത്യാവശ്യ ഘട്ടങ്ങളില്‍ ഇൻറര്‍നെറ്റ് കണക്ഷനുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് പോകുമ്പോള്‍ നെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള സ്​റ്റേഷ​ൻെറ പ്രവര്‍ത്തനത്തെ ദുരിതത്തിലാക്കുന്നു. Photo: POLICE STATION
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story