ചവറയിലും പന്മനയിലും മഴക്കെടുതി; വീടുകള്‍ക്ക് നാശം

ചവറയിലും പന്മനയിലും മഴക്കെടുതി; വീടുകള്‍ക്ക് നാശം (ചിത്രം)ചവറ: രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ ചവറ, പന്മന പ്രദേശങ്ങളില്‍ വീടുകള്‍ക്കും കാലിത്തൊഴുത്തുകള്‍ക്കും കേടുപാടു സംഭവിച്ചു. കാലിത്തൊഴുത്തിൻെറ മുകളിലേക്ക് തെങ്ങ് വീണ് ആട് ചത്തു. ചവറ ഭരണിക്കാവ് രോഹിണി മന്ദിരത്തില്‍ സരിത, പന്മന മാവേലി ചീരാളത്ത് കോളനിയില്‍ മൂന്നാം വീട്ടില്‍ അയ്യൂബ് എന്നിവരുടെ ഓടിട്ട വീടുകളുടെ അടുക്കള മഴയില്‍ തകര്‍ന്നു. ചവറ ഭരണിക്കാവ് മാണിക്യക്കുന്നേല്‍ വീട്ടില്‍ ദിറാറിൻെറ ആടാണ് ചത്തത്. വീടിനു സമീപത്തുനിന്ന തെങ്ങ് കാലിത്തൊഴുത്തിലേക്ക് വീണ ശേഷം ആടിൻെറ പുറത്തുവീഴുകയായിരുന്നു. തേവലക്കരയില്‍ സ്വകാര്യ ആശുപത്രിയുടെ ഷെഡിൻെറ പുറത്ത് ആഞ്ഞിലി മരം വീണ് ഷെഡ് തകര്‍ന്നു. വാഹനങ്ങള്‍ക്ക് കേടുപാട്​ സംഭവിച്ചു. പന്മന മിടാപ്പള്ളിയില്‍ നീലിയാടി, വല്ലാറ്റിന്‍ മുക്ക് എന്നിവിടങ്ങളില്‍ വെള്ളം കയറി. പ്രദേശത്തെ മിക്ക വീടുകളിലുള്ളവര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. രോഗബാധിതരായവരെ ബന്ധുവീടുകളിലേക്ക് മാറ്റി. സമീപത്തെ ഓടക്ക് വീതിയില്ലാത്തതും മൂടിയിട്ടതിനാലുമാണ് വെള്ളക്കെട്ടുണ്ടാകാന്‍ കാരണമെന്ന്​ നാട്ടുകാർ പറഞ്ഞു. പന്മന കൊതുക് മുക്കിന് സമീപത്ത് വെള്ളക്കെട്ടായി മാറിയത് പരാതിക്കിടയാക്കി. ഇവിടെ ഓട അടച്ചുവെച്ചതാണ് വെള്ളം കയറാന്‍ കാരണം. പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ ഓട വെട്ടിത്തെളിച്ചു. വരും ദിവസങ്ങളില്‍ മഴ ശമിച്ചില്ലങ്കില്‍ പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടുന്ന അവസ്ഥയാണ്.വ്യാപാരി ദിനാചരണംകുണ്ടറ: കേരള വ്യാപാരി വ്യാവസായി ഏകോപനസമിതി കുണ്ടറ, ആശുപത്രി യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരിദിനം ആചരിച്ചു. പ്രസിഡൻറ് ഷിബു മാത്യു വർഗീസ്​ പതാക ഉയർത്തി. പാപ്പച്ചൻ യോഹന്നാൻ, ജേക്കബ് തരകൻ, സാജൻപിള്ള, മനുകുമാർ, എം.സി. ചെറിയാൻ എന്നിവർ സംസാരിച്ചു.രാജ്യരക്ഷ ദിനാചരണംചവറ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ക്വിറ്റ് ഇന്ത്യ ദിനത്തില്‍ ഐ.എന്‍.ടി.യു.സി ചവറ മേഖല കമ്മിറ്റി രാജ്യ രക്ഷാദിനമായി ആചരിച്ചു. ചവറ, പന്മന , തേവലക്കര, ചവറ തെക്കുംഭാഗം, നീണ്ടകര എന്നിവിടങ്ങളില്‍ കുടുംബത്തിലെ തൊഴിലാളികള്‍ പ്ലക്കാര്‍ഡുകളുമായി സമരത്തില്‍ പങ്കെടുത്തു. നിയോജക മണ്ഡലംതല ഉദ്ഘാടനം തേവലക്കരയില്‍ മേഖല പ്രസിഡൻറ് ജോസ് വിമല്‍രാജ് നിര്‍വഹിച്ചു. കോലത്ത് വേണുഗോപാല്‍, പവിഴപ്പറമ്പില്‍ പുഷ്പരാജന്‍, ഇ. യൂസഫ് കുഞ്ഞ്, പ്രശാന്ത് പൊന്മന, ഡി.കെ. അനില്‍കുമാര്‍, ശിവന്‍കുട്ടിപിള്ള, രാജേഷ് തെക്കുംഭാഗം, വിജയകുമാരി, ജിജി, തെക്കുംഭാഗം ജോണ്‍സണ്‍, ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.