കുടുംബവഴക്ക്: വീട്ടമ്മയെ കുത്തിക്കൊന്നു; ഭർത്താവ് അറസ്​റ്റിൽ

Tvd kmr sam43 കിളിമാനൂർ: കുടുംബവഴക്കിനെതുടന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അടയമൺ ആറ്റൂർ ജുമാമസ്ജിദിന് സമീപം സൽമിയ മൻസിലിൽ വാടകക്ക് താമസിക്കുന്ന ഷീജയാണ് (50) മരിച്ചത്​. ഭർത്താവ് ഷാനവാസിനെ (55) കിളിമാനൂർ പൊലീസ് അറസ്​റ്റ്​ ചെയ്തു. കിളിമാനൂർ ഊമൺപള്ളിക്കര ഇരപ്പിൽ കല്ലിടുക്കിൽ വീട്ടിൽ താമസിച്ചിരുന്ന ഷാനവാസിൻെറ കുടുംബം ആയൂർ മഞ്ഞപ്പാറയാണ് താമസിക്കുന്നത്. അവിടെനിന്നാണ് ഷാനവാസി​ൻെറ ജന്മ സ്ഥലമായ ആറ്റൂരിൽ വന്ന് വാടകക്ക് താമസമാക്കിയത്. ഷീജ ചിറയിൻകീഴ് അഴൂർ സ്വദേശിനിയാണ്. വെള്ളിയാഴ്​ച രാവിലെ ആറോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഭാര്യയെ കുത്തിക്കൊന്നശേഷം ഷാനവാസ് ഉമ്മയെയും സഹോദരിയെയും അറിയിക്കുകയായിരുന്നു. അവർ വന്നശേഷം നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. വീട്ടിൽനിന്നാണ് പൊലീസ് ഷാനവാസിനെ കസ്​റ്റഡിയിലെടുത്തത്. റിയൽ എസ്​റ്റേറ്റ് ബിസിനസും മറ്റും നടത്തിവന്ന ഷാനവാസ് ഇപ്പോൾ ഓട്ടോ ഓടിക്കുകയാണ്. ഭാര്യയുമായി പതിവായി കലഹമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. മൃതദേഹം കോവിഡ് പരിശോധനക്കുശേഷം പോസ്​റ്റ്​​മോർട്ടം നടത്തി പെരുമാതുറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മക്കൾ: അജ്മൽ, അജാസ്. കിളിമാനൂർ പൊലീസ് സ്​റ്റേഷൻ ഓഫിസർ മനോജ് കുമാർ, എസ്.ഐ പ്രൈജു, എ.എസ്.ഐ ഷാജി, പൊലീസുമാരായ ഷീജ, സജിത്ത്, സുരേഷ്, ജയചന്ദ്രൻ, വിനീഷ്, ജയപ്രകാശ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. ഫോട്ടോ: Prathi shanavas kmr 2. കുത്തേറ്റ് മരിച്ച ഷീജ shaeeja 50 kmr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.