ദേശീയപാതയിലേക്ക് മരം വീണു

ദേശീയപാതയിലേക്ക് മരം വീണു (ചിത്രം)ചവറ: കനത്ത മഴയിൽ ദേശീയപാതയിലേക്ക് മരം വീണ്​ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചവറ കൊല്ലകയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ്​ റോഡരികി​െല അക്കേഷ്യാ മരം പിഴുതുവീണത്. മരത്തിനടിയിൽപെടാതെ വഴിയാത്രക്കാരനായ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ചവറയിൽ നിന്നെത്തിയ ഫയർ​േഫാഴ്​സ്​ ഒരു മണിക്കൂർ ശ്രമിച്ചാണ്​ മരച്ചില്ലകൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്​. സേവ് കേരള സ്പീക്ക് അപ് കാമ്പയിൻപരവൂർ: പരവൂർ ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റിയുടെ സേവ് കേരള സ്പീക്ക് അപ് കാമ്പയിൻ സത്യഗ്രഹ സമരപരിപാടി പരവൂർ കോൺഗ്രസ് ഭവനുമുന്നിൽ കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്​ഘാടനം ചെയ്​തു. ബ്ലോക്ക് പ്രസിഡൻറ് ബിജു പാരിപ്പള്ളി അധ്യക്ഷത വഹിച്ചു.ഓച്ചിറ: ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പ്രസിഡൻറ് നീലികുളം സദാനന്ദൻ, ഡി.സി.സി ഭാരവാഹികളായ കെ. രാജശേഖരൻ, കെ.കെ. സുനിൽകുമാർ, കബീർ.എം.തീപ്പുര, ജീ. ലീലാകൃഷ്ണൻ എന്നിവർ നടത്തിയ സത്യഗ്രഹ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സമാപനം ഉദ്​ഘാടനം തൊടിയൂർ രാമചന്ദ്രൻ നിർവഹിച്ചു. ആർ. രാജേഷ്കുമാർ, ബി.എസ്. വിനോദ്, എൻ. കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, കെ.എം. നൗഷാദ്, അശോകൻ കുറുങ്ങപ്പള്ളി, സജിൻ ബാബു എന്നിവർ സംസാരിച്ചു.പ്രതികളെ പിടികൂടണം കൊല്ലം: കെ.പി.സി.സി നിർവാഹകസമിതിയംഗവും യൂത്ത് കോൺഗ്രസ്​ മുൻ സംസ്​ഥാന ട്രഷററുമായ എൻ. ജയചന്ദ്രനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഴുവൻ പ്രതികളെയും അറസ്​റ്റ്​ ചെയ്യണമെന്ന്​ കെ.പി.സി.സി ന്യൂനപക്ഷ ജില്ല ചെയർമാൻ നവാസ്​ റഷാദി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.