മത്സ്യലേലത്തിനെതിരെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും രംഗത്ത്​

പെരുമാതുറ: മത്സ്യലേലം നടത്തുന്നതിനെതിരെ പെരുമാതുറ മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും രംഗത്ത്. മറ്റ് സ്ഥലങ്ങളിൽനിന്ന്​ മത്സ്യബന്ധനം നടത്തി മുതലപ്പൊഴി ഹാർബറിൽ മത്സ്യലേലം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. കോവിഡ് കേസ് കൂടുതലായിട്ടുള്ള തീരദേശപ്രദേശങ്ങളിൽനിന്ന്​ ആളുകൾ കൂട്ടത്തോടെ എത്തുന്നതോടെ ഈ പ്രദേശത്ത് രോഗം പടർന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്നുമുതൽ മത്സ്യബന്ധനത്തിന് പോകാനുള്ള അനുമതിയുണ്ടെങ്കിലും രോഗം പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഈ മാസം 20 വരെ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഈ പ്രദേശത്തെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും തീരുമാനിച്ചിരുന്നു. എന്നാൽ, മറ്റ്​ സ്ഥലങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ ഹാർബറിൽ എത്തുന്നതോടെ രോഗവ്യാപനം വർധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ഹാർബറിൽ മത്സ്യലേലം നടന്നാൽ തടയുമെന്ന് പ്രദേശവാസികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.