Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 11:58 PM GMT Updated On
date_range 6 Aug 2020 11:58 PM GMTമത്സ്യലേലത്തിനെതിരെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും രംഗത്ത്
text_fieldsbookmark_border
പെരുമാതുറ: മത്സ്യലേലം നടത്തുന്നതിനെതിരെ പെരുമാതുറ മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും രംഗത്ത്. മറ്റ് സ്ഥലങ്ങളിൽനിന്ന് മത്സ്യബന്ധനം നടത്തി മുതലപ്പൊഴി ഹാർബറിൽ മത്സ്യലേലം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. കോവിഡ് കേസ് കൂടുതലായിട്ടുള്ള തീരദേശപ്രദേശങ്ങളിൽനിന്ന് ആളുകൾ കൂട്ടത്തോടെ എത്തുന്നതോടെ ഈ പ്രദേശത്ത് രോഗം പടർന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്നുമുതൽ മത്സ്യബന്ധനത്തിന് പോകാനുള്ള അനുമതിയുണ്ടെങ്കിലും രോഗം പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഈ മാസം 20 വരെ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഈ പ്രദേശത്തെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും തീരുമാനിച്ചിരുന്നു. എന്നാൽ, മറ്റ് സ്ഥലങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ ഹാർബറിൽ എത്തുന്നതോടെ രോഗവ്യാപനം വർധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ഹാർബറിൽ മത്സ്യലേലം നടന്നാൽ തടയുമെന്ന് പ്രദേശവാസികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story