പ്രധാനമന്ത്രി ജനങ്ങളെ അവഹേളിച്ചു -ചെന്നിത്തല

തിരുവനന്തപുരം: രാമജന്മഭൂമിക്കായി നടന്ന സമരത്തെ സ്വാതന്ത്ര്യസമരത്തോട് ഉപമിച്ച്​ രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി അവഹേളിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമുന്നത കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി മുന്‍ പ്രസിഡൻറും ഗവർണറുമായിരുന്ന കെ.എം. ചാണ്ടിയുടെ ഒരു വര്‍ഷം നീളുന്ന ജന്മശതാബ്​ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി, മത, വര്‍ഗചിന്തകള്‍ക്കതീതമായി ഇന്ത്യന്‍ ജനതയെ അണിനിരത്തിയ ഉജ്ജ്വല പോരാട്ടമായ സ്വാതന്ത്ര്യസമരത്തെയാണ് പ്രധാനമന്ത്രി ഇൗ പ്രസ്താവനയിലൂടെ അപമാനിച്ചത്. മതേതരവിശ്വാസികളായ ഭാരതീയര്‍ക്ക് ഒരിക്കലും ഇത്​ അംഗീകരിക്കാനാവില്ല. ബാബരി മസ്ജിദ് പൊളിച്ച സംഭവവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഇപ്പോഴും ക്രിമിനല്‍കേസ് നടക്കുകയാണ്. രാഷ്​ട്രീയ ലാഭത്തിന്​ ശ്രീരാമനെ വര്‍ഗീയവത്​കരിക്കാനുള്ള ഒരു ശ്രമവും ഭാരതീയര്‍ അംഗീകരിക്കി​െല്ലന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എം. സുധീരന്‍, എം.എം. ഹസന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴ​ക്കൻ എഴുകോണ്‍ നാരായണ്‍, തമ്പാനൂര്‍ രവി, കെ.പി. അനില്‍കുമാര്‍, പാലോട് രവി, ആര്‍. ചന്ദ്രശേഖരന്‍, കെ.സി. രാജന്‍, പന്തളം സുധാകരന്‍, കെ. മോഹന്‍കുമാര്‍, മണക്കാട് സുരേഷ്, ഷാനവാസ്ഖാന്‍, ജ്യോതികുമാര്‍ ചാമക്കാല, എം.എം. നസീര്‍, രാജേന്ദ്രപ്രസാദ്, നെയ്യാറ്റിന്‍കര സനല്‍, ബിന്ദുകൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.