സാമ്പത്തിക സ്ഥിതി അപകടാവസ്ഥയി​ൽ -വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തി​ൻെറ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലെന്ന്​ കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ. ഇ.എം.എസ് സർക്കാർ മുതൽ 2016 ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുന്നതുവരെ വരുത്തിയ പൊതുകടം 1.50 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞ നാലര വർഷത്തെ ഇടതു ഭരണത്തിൽ പൊതുകടം 2.75 ലക്ഷം കോടി രൂപയായി മാറി. ഇൗ സാമ്പത്തിക വർഷാന്ത്യത്തോടെ അതു മൂന്നു ലക്ഷം കോടി രൂപയായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ്​ നടത്തിയ വെബിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉയർന്ന പലിശ നിരക്കിൽ കിഫ്‌ബി വാങ്ങിക്കൂട്ടുന്ന കടബാധ്യത വേറെയുമുണ്ട്​. കേരളത്തിൽ പിറക്കുന്ന ഓരോ കുഞ്ഞും 75,000 രൂപയുടെ കടവുമായാണ് ജനിക്കുന്നത്​. നികുതി പിരിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട ഇടത് സർക്കാർ, സ്വർണ നികുതി പിരിച്ചെടുക്കുന്നതിൽ അക്ഷന്തവ്യമായ വീഴ്ചയാണ് വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചാപ്റ്റർ പ്രസിഡൻറ്​ കെ.സി. ചന്ദ്രഹാസൻ, പി.എസ്. ശ്രീകുമാർ, ഡോ. വിജയലക്ഷ്‌മി, ഡോ. എസ്.എസ്. ലാൽ, രാകേഷ്‌ മോഹൻ, ഡോ. സുഹൈൽ അബ്​ദുല്ല, ഡോ. ശാന്തകുമാർ, മാത്യൂ ചാക്കോ, അഖിലേഷ് നായർ, പി. സുദീപ്‌ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.