അർബുദരോഗികളുടെ വാർഡ് ആരംഭിച്ചു

നാഗർകോവിൽ: മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ നിർദേശപ്രകാരം കന്യാകുമാരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 34 അർബുദരോഗികളെ കിടത്തി ചികിത്സിക്കാവുന്ന പ്രത്യേക വാർഡ് പ്രവർത്തനം ആരംഭിച്ചു. ഇതിൽ 14 കിടക്കകൾ സ്​ത്രീകൾക്കാണ്. വാർഡിൻെറ ഉദ്ഘാടനം സർക്കാറിൻെറ ഡൽഹി പ്രതിനിധി ദളവായ്സുന്ദരം ഉദ്ഘാടനം ചെയ്തു. കോവിഡ് കാരണം കന്യാകുമാരിയിൽ ഉള്ള അർബുദ രോഗികൾക്ക് തിരുവനന്തപുരം ആർ.സി.സിയിൽ പോകാൻ കഴിയാത്ത അവസ്​ഥയായിരുന്നു. എന്നാൽ, രോഗികളെ ചികിത്സിക്കാൻ ആർ.സി.സി ഡോക്ടർമാരുടെ സഹായം കേരള സർക്കാർ നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. പ്രത്യേക വാർഡ് സ്​ഥാപിച്ചതോടെ അർബുദരോഗികൾക്ക് ആശ്വാസം ലഭിക്കും. ചടങ്ങിൽ ജില്ല കലക്ടർ പ്രശാന്ത് എം. വഡ്നേരേ, മെഡിക്കൽ കോളജ് ഡീൻ സുഗന്ധിരാജകുമാരി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.