അതുല്യ സാക്ഷാത്കരിച്ചത് അച്ഛ​െൻറ സ്വപ്നം

അതുല്യ സാക്ഷാത്കരിച്ചത് അച്ഛ​ൻെറ സ്വപ്നം കൊട്ടിയം: ഇന്ത്യൻ ഡിഫൻസ് എസ്​റ്റേറ്റ്​ സർവിസിൽ ഗ്രൂപ് ബി പോസ്​റ്റിൽ മികച്ച വിജയം നേടിയ അതുല്യ എസ്. നായർ സാക്ഷാത്കരിച്ചത് കർഷകനായ അച്ഛൻ സത്യപാലൻ നായരുടെ സ്വപ്നം. തൃക്കോവിൽവട്ടം ഡീസൻറ്​ ജങ്ഷൻ വെട്ടിലത്താഴം ഹരിശ്രീ ഭവനിൽ ഹരിരാജി​ൻെറ ഭാര്യ അതുല്യ (25) ലക്ഷ്യമിടുന്നത് ഐ.എ.എസ്. ഒരിക്കൽകൂടി ഐ.എ.എസ്​ നേടാനുള്ള ശ്രമം നടത്തുമെന്ന് അതുല്യ പറഞ്ഞു. അച്ഛനമ്മമാരുടെയും ഭർത്താവി​ൻെറയും ഭർതൃവീട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് അതുല്യ പറഞ്ഞു. ആറ്റിങ്ങൽ ആലംകോട് ഗുരുനാഗപ്പൻകാവ് തിരുവോണത്തിൽ കർഷകനായ സത്യപാലൻ നായരുടെയും അധ്യാപികയായ ഉഷാകുമാരിയുടെയും മകളാണ് മാർത്താണ്ഡം വെറ്റ് മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളജിൽ പഠനം പൂർത്തിയാക്കിയ അതുല്യ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഫിസിയോതെറപിസ്​റ്റാണ്. ഭർത്താവ് ഹരിരാജ് ദു​ൈബയിലെ കമ്പനിയിൽ ജീവനക്കാരനാണ്. ചിത്രം: Athulya s nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.