വ്യാജ വാടക ചീട്ടിന് ലൈസൻസ് നൽകാത്തതിന്​ പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലംമാറ്റം

ഓച്ചിറ: വ്യാജ വാടക ചീട്ട് നൽകി പഞ്ചായത്തിൽനിന്ന് ലൈസൻസ് സമ്പാദിക്കാൻ ശ്രമിച്ച സി.പി.എം പഞ്ചായത്തംഗത്തിൻെറ നീക്കം തടഞ്ഞ ഓച്ചിറ പഞ്ചായത്ത് സെക്രട്ടറി സാജിതാ ബീഗത്തെ സ്ഥലംമാറ്റി. ഡി.ഡി.പിയിലെ സീനിയർ സൂപ്ര​െണ്ടത്തി അസി. സെക്രട്ടറിക്ക് ചാർജ് നൽകി മണിക്കൂറുകൾക്കകം സി.പി.എം ജില്ല നേതൃത്വം ഇടപെട്ട് ആലപ്പാട് പഞ്ചായത്ത് സെക്രട്ടറിയെ ഓച്ചിറയിൽ ചാർജ് എടുപ്പിച്ചു. ആറുമാസമേ ആയുള്ളു ഓച്ചിറ പഞ്ചായത്ത് സെക്രട്ടറി ചാർജെടുത്തിട്ട്. സാജിത ബീഗത്തെ ആലപ്പാട്ടേക്കാണ് മാറ്റിയത്. അഴിമതിക്ക് കൂട്ടുനിൽക്കാത്തതാണ് പെട്ടന്നുള്ള സ്ഥലംമാറ്റത്തിന് കാരണമെന്ന് യു.ഡി.എഫ് ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.