ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

(ചിത്രം പുനലൂർ: തമിഴ്നാട്ടിൽ നി​ന്നെത്തിച്ച ഒന്നരക്കിലോ കഞ്ചാവുമായി യുവാവിനെ റൂറൽ എക്​സൈസ് ഷാഡോ സംഘം പുനലൂരിൽ അറസ്​റ്റ്​ചെയ്തു. മലയിൻകീഴ് അന്തിയൂർകോണം കുഴിവിള പുത്തൻവീട്ടിൽ എസ്. സുഭാഷ്ചന്ദ്രബോസ് (37) ആണ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് ചില്ലറവിപണിയിൽ ഒന്നരലക്ഷത്തോളം രൂപ വിലവരും. പുനലൂർ എക്സൈസ് സി.ഐ ബി. നിസാമുദീൻ, പ്രിവൻറിവ് ഓഫിസർ ഷിഹാബുദിൻ, ഷാഡോ സംഘത്തിലെ അശ്വന്ത്, അനിൽകുമാർ, വിഷ്​ണു, ഷാജി, അരുൺ, നിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതി 9496002862, 940069450, 0475 2222318 നമ്പറുകളിൽ അറിയിക്കണമെന്ന് സി.ഐ അറിയിച്ചു. വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കാൻ നീക്കം തുടങ്ങി പുനലൂർ: നഗരസഭയുടെ ചെമ്മന്തൂർ സ്​റ്റേഡിയത്തിന് ഭീഷണിയായി മുകളിലൂടെ കടന്നുപോകുന്ന കൂറ്റൻ വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കാൻ ശ്രമം തുടങ്ങി. ഇതിനായി 80 ലക്ഷത്തോളം രൂപയുടെ ചെലവ് കണക്കാക്കുന്നു. നഗരസഭ ഫണ്ട് കണ്ടെത്തി വൈദ്യുതി ബോർഡിൽ ഒടുക്കുന്ന മുറക്ക് ലൈൻ മാറ്റാനാണ് തീരുമാനം. പുനലൂർ--കൊട്ടാരക്കര-കുണ്ടറ 110 കെ.വി ഡബിൾ സർക്ക്യൂട്ട് ലൈനാണ് സ്​റ്റേഡിയത്തിൻെറ നടുക്കൂകൂടി അരക്കിലോമീറ്ററോളം ദൂരത്തിൽ കടന്നുപോകുന്നത്. ഇത് കാരണം ഈ സ്​റ്റേഡിയം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല. വിശാലമായ സ്​റ്റേഡിയത്തിൽ ജില്ല- സംസ്ഥാനതല മത്സരം നടത്താനും കഴിയുന്നില്ല. അഞ്ചേക്കറോളം വരുന്ന സ്​റ്റേഡിയത്തിൽ കായിക മത്സരങ്ങൾക്ക് ആവശ്യമായ സ്ഥലം കഴിഞ്ഞുള്ളത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകുന്നില്ല. നിലവിലെ ലൈൻ സ്​റ്റേഡിയത്തിന് ഒരു വശത്തുകൂടി മാറ്റി സ്ഥാപിക്കുന്നതിന്​ സ്ഥലപരിശോധന ചൊവ്വാഴ്ച നടത്തി. പരിസരവസ്തു ഉടമകൾക്കും ബുദ്ധിമുട്ട് വരാത്തനിലയിൽ ലൈൻ മാറ്റിസ്ഥാപിക്കാമെന്ന്​ വൈദ്യുതി അധികൃതർ സൂചിപ്പിച്ചു. ഇതിനാവശ്യമായി വരുന്ന 80 ലക്ഷം രൂപ നഗരസഭ വഹിക്കണം. പണം ഒടുക്കികഴിഞ്ഞാൽ ലൈൻ മാറ്റുന്നതിന് കുറഞ്ഞത് രണ്ടുമാസം വേണ്ടിവരും. മന്ത്രി കെ. രാജുവിൻെറ എം.എൽ.എ ഫണ്ടിൽ നിന്നും തുക കണ്ടെത്താനായിരുന്നു ആദ്യ നീക്കം. എന്നാൽ സർക്കാറിൻെറ സാമ്പത്തിക പ്രതിസന്ധിയിൽ ഇത് ഉടൻ നടക്കാനിടയില്ലാത്തതിനാൽ നഗരസഭയുടെ ഫണ്ട് കണ്ടെത്താനാണ് നീക്കം. കൗൺസിലിൽ അംഗീകാരത്തോടെ താമസിയാതെ ഈ പദ്ധതി നടപ്പാക്കുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. കെ.എ ലത്തീഫ് പറഞ്ഞു. ചെയർമാനെ കൂടാതെ മുൻ ചെയർമാൻ എം.എ രാജഗോപാൽ, വൈദ്യുതി ബോർഡ് പുനലൂർ ഡിവിഷൻ എക്സി.എൻജീനയർ പ്രദീപ്, അസി.എക്സി.എൻജിനീയർ സജി, മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. (ചിത്രം ഈമെയിൽ) കിഴക്കൻമേഖലയിൽ കനത്തമഴ: വീടിന് മുകളിൽ മരം വീണ് രണ്ടുപേർക്ക് പരിക്ക് പുനലൂർ: കനത്തമഴയിലും കാറ്റിലും കിഴക്കൻ മേഖലയിൽ വ്യാപകമായ നാശം. മരം വീണ് രണ്ട്​ വീടുകൾക്ക് കേടുപറ്റി; രണ്ടുപേർക്ക് പരിക്കേറ്റു. ഇടമൺ വെള്ളിമല ആശാഭവനിൽ മോഹന‍​ൻെറ വീടിന് മുകളിലേക്ക് പാതയോരത്തെ മരം ഒടിഞ്ഞുവീണ് വീട് പൂർണമായി തകർന്നു. മോഹനൻ, അമ്മിണി എന്നിവർക്ക് തലക്ക് പരിക്കേറ്റു. ഇരുവരും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. അച്ചൻകോവിൽ പടിഞ്ഞാറെ പുറമ്പോക്കിൽ ഫോറസ്​റ്റ്​ ഡിവിഷൻ ഓഫീസിന് സമീപം ഷജീറിൻെറ വീടിന്​ മുകളിലേക്ക് തേക്ക് മരം പിഴുത് വീണു. വീട്ടിലുണ്ടായിരുന്നവർ അപകടത്തിൽനിന്ന്​ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടോടെയാണ് അപകടം. വീടിൻെറ ആസ്ബറ്റോസ് മേൽക്കൂര ഭാഗികമായി തകർന്നു. കൂടാതെ ഭിത്തികൾക്കും വിള്ളലുകളുണ്ടായി. സമീപവാസികളും വനപാലകരും ചേർന്ന് രാത്രിയോടെ മരം വെട്ടിമാറ്റി. (ചിത്രം ഈമെയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.