ഈദ് സുഹൃദ്​ഓൺലൈൻ സംഗമം

തിരുവനന്തപുരം: ദൈവസന്നിധിയിൽ സ്വയം സമർപ്പണമാണ് ബലിപെരുന്നാൾ നൽകുന്ന സന്ദേശമെന്ന് ബിഷപ് ഗബ്രിയേൽ മാർ ഗ്രിഗോറിയസ്. കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാളയം ഇമാം വി.പി. സുഹൈബ് മൗലവി പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് കരമന ബയാർ അധ്യക്ഷനായി. കെ.പി.സി.സി മുൻ പ്രസിഡൻറ്​ എം.എം. ഹസൻ, നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽ ഖാൻ, യൂത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി ബാലരാമപുരം അബൂബക്കർ, വിഴിഞ്ഞം ഹനീഫ്, എം. മുഹമ്മദ് മാഹീൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.