വാട്ടർ അതോറിറ്റി കാഷ് കൗണ്ടറുകൾ

തിരുവനന്തപുരം: ലോക്ഡൗണിനെത്തുടർന്ന് വാട്ടർ അതോറിറ്റി പി.എച്ച് ഡിവിഷൻ നോർത്തിനുകീഴിൽ നിർത്തി​െവച്ചിരുന്ന കാഷ് കൗണ്ടറുകളുടെ പ്രവർത്തനം ചൊവ്വാഴ്​ച മുതൽ പുനരാരംഭിക്കും. വെള്ളക്കരം അടക്കാൻ കൗണ്ടറിലെത്തുന്ന ഉപഭോക്താക്കൾ എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം. ഓൺലൈൻ വഴി വെള്ളക്കരം അടക്കാൻ കഴിയാത്ത ഉപഭോക്താക്കൾ മാത്രം കാഷ് കൗണ്ടറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. വെള്ളക്കരം ഓൺലൈൻ ആയി അടക്കാൻ http://epay.kwa.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.