പൊലീസിനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ (ചിത്രം)ഇരവിപുരം: കണ്ടെയ്ൻമൻെറ് സോണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്രൈംബ്രാഞ്ചിലെ പൊലീസിനെയും ഗ്രേഡ് എസ്.ഐയെയും ആക്രമിച്ച രണ്ടുപെരെ അറസ്റ്റ് ചെയ്തു. കൂട്ടിക്കട അർബൻ ബാങ്കിന് സമീപം മിറാഷ് മൻസിലിൽ മിറാഷ് (24), ഇരവിപുരം ആക്കോലിൽ നേതാജി നഗർ 83 വെളിയിൽ പടിഞ്ഞാറ്റതിൽ ഷൈൻ എന്ന ഷൈനു (24) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മുമ്പ് കൊലപാതകകേസിലും വധശ്രമക്കേസിലും ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെ കൈയാലക്കൽ ചകിരിക്കടയിലായിരുന്നു സംഭവം. ക്രൈംബ്രാഞ്ചിലെ ഗ്രേഡ് എസ്.ഐ ഗിരീഷും സി.പി.ഒ അരുൺ മുരളിയും ഹെൽമറ്റും മാസ്കും ധരിക്കാതെ ബൈക്കിൽ വന്ന പ്രതികളെ തടഞ്ഞു. തുടർന്ന് അസഭ്യവർഷവുമായി പ്രതികൾ പൊലീസിനെ ആക്രമിച്ചശേഷം കടന്നു. എ.സി.പി പ്രദീപ്കുമാറിൻെറ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം സൈബർ സെല്ലിൻെറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇരവിപുരം സി.ഐ വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ്കുമാർ, ദീപു, ജി.എസ്.ഐ. ജയകുമാർ, സുതൻ, എ.എസ്.ഐ മാരായ ഷാജി, ഷിബു ജെ. പീറ്റർ, സി.പി.ഒമാരായ സാബിത്ത്, വിനു വിജയ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പെട്രോൾ പമ്പിൽ അക്രമം: ഒരാൾ പിടിയിൽ(ചിത്രം)ഇരവിപുരം: വാഹനത്തിൽ പെട്രോൾ നിറച്ചശേഷം പണം ചോദിച്ചപ്പോൾ ജീവനക്കാരെയും പമ്പുടമയെയും ആക്രമിച്ചുകടന്ന സംഘത്തിലെ ഒരാളെ പിടികൂടി. വsക്കേവിള പുന്തലത്താഴം നേതാജി നഗർ 49 ചരുവിള വീട്ടിൽ അജിത് (20) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി എട്ടരയോടെ അയത്തിൽ ബൈപാസിലെ പെട്രോൾ പമ്പിലായിരുന്നു സംഭവം. പമ്പ് ജീവനക്കാരനായ പുന്തലത്താഴം സ്വദേശി ഗോകുലിനെയാണ് മർദിച്ചത്. ഇത് കണ്ടെത്തിയ മറ്റ് ജീവനക്കാരെയും ഉടമയെയും മർദിച്ചശേഷം സംഘം കടക്കുകയായിരുന്നു. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ്കുമാർ, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.'ആര്യാടൻ ഷൗക്കത്തിനെതിരായ കേസ് അപലപനീയം'കൊല്ലം: സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്തിനെതിരെ വധശ്രമത്തിന് കേെസടുത്ത പൊലീസ് നടപടി സംസ്കാരസാഹിതി ജില്ല കമ്മിറ്റി അപലപിച്ചു. പരിസ്ഥിതിയെ തകിടം മറിച്ച് ഒരു എം.എൽ.എ നിലമ്പൂരിൽ നടത്തുന്ന നടപടികൾക്കെതിരെ ശബ്ദിച്ചതിനാണ് കേസെടുത്തതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് എസ്. സുധീശൻ അധ്യക്ഷതവഹിച്ചു. നെടുങ്ങോലം രഘു, ഡോ. നടക്കൽ ശശി, എ.ബി. പാപ്പച്ചൻ, ഉല്ലാസ് കോവൂർ, എസ്.എം. ഇക്ബാൽ, ആമ്പാടി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.സ്പീക് അപ് കേരള അഞ്ചിന് ഡി.സി.സിയിൽകൊല്ലം: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം നടത്തുന്ന 'സ്പീക് അപ് കേരള' യുടെ ഭാഗമായി ജില്ലയിലെ കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡൻറ്, മുൻ പ്രസിഡൻറുമാർ എന്നിവർ ആഗസ്റ്റ് അഞ്ചിന് രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ ഡി.സി.സി ഓഫിസിൽ സത്യഗ്രഹം അനുഷ്ഠിക്കുമെന്ന് പ്രസിഡൻറ് ബിന്ദുകൃഷ്ണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.