Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസിനെ ആക്രമിച്ച...

പൊലീസിനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പൊലീസിനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ (ചിത്രം)ഇരവിപുരം: കണ്ടെയ്ൻമൻെറ് സോണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്രൈംബ്രാഞ്ചിലെ പൊലീസിനെയും ഗ്രേഡ് എസ്.ഐയെയും ആക്രമിച്ച രണ്ടുപെരെ അറസ്​റ്റ്​ ചെയ്തു. കൂട്ടിക്കട അർബൻ ബാങ്കിന് സമീപം മിറാഷ് മൻസിലിൽ മിറാഷ് (24), ഇരവിപുരം ആക്കോലിൽ നേതാജി നഗർ 83 വെളിയിൽ പടിഞ്ഞാറ്റതിൽ ഷൈൻ എന്ന ഷൈനു (24) എന്നിവരാണ് അറസ്​റ്റിലായത്. ഇവർ മുമ്പ്​ കൊലപാതകകേസിലും വധശ്രമക്കേസിലും ഉൾപ്പെട്ടിട്ടുള്ളവരാണെന്ന്​ പൊലീസ്​ പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെ കൈയാലക്കൽ ചകിരിക്കടയിലായിരുന്നു സംഭവം. ക്രൈംബ്രാഞ്ചിലെ ഗ്രേഡ് എസ്.ഐ ഗിരീഷും സി.പി.ഒ അരുൺ മുരളിയും ഹെൽമറ്റും മാസ്​കും ധരിക്കാതെ ​ബൈക്കിൽ വന്ന പ്രതികളെ തടഞ്ഞു. തുടർന്ന്​ അസഭ്യവർഷവുമായി പ്രതികൾ പൊലീസിനെ ആക്രമിച്ചശേഷം കടന്നു. എ.സി.പി പ്രദീപ്കുമാറി​ൻെറ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം സൈബർ സെല്ലി​ൻെറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അറസ്​റ്റ്​. ഇരവിപുരം സി.ഐ വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ്കുമാർ, ദീപു, ജി.എസ്.ഐ. ജയകുമാർ, സുതൻ, എ.എസ്.ഐ മാരായ ഷാജി, ഷിബു ജെ. പീറ്റർ, സി.പി.ഒമാരായ സാബിത്ത്, വിനു വിജയ് എന്നിവരാണ്​ അന്വേഷണസംഘത്തിലുണ്ടായിരുന്നത്​. പെട്രോൾ പമ്പിൽ അക്രമം: ഒരാൾ പിടിയിൽ(ചിത്രം)ഇരവിപുരം: വാഹനത്തിൽ പെട്രോൾ നിറച്ചശേഷം പണം ചോദിച്ചപ്പോൾ ജീവനക്കാരെയും പമ്പുടമയെയും ആക്രമിച്ചുകടന്ന സംഘത്തിലെ ഒരാളെ പിടികൂടി. വsക്കേവിള പുന്തലത്താഴം നേതാജി നഗർ 49 ചരുവിള വീട്ടിൽ അജിത് (20) ആണ് അറസ്​റ്റിലായത്. ഞായറാഴ്ച രാത്രി എട്ടരയോടെ അയത്തിൽ ബൈപാസിലെ പെട്രോൾ പമ്പിലായിരുന്നു സംഭവം. പമ്പ്​ ജീവനക്കാരനായ പുന്തലത്താഴം സ്വദേശി ഗോകുലിനെയാണ്​ മർദിച്ചത്​. ഇത്​ കണ്ടെത്തിയ മറ്റ് ജീവനക്കാരെയും ഉടമയെയും മർദിച്ചശേഷം സംഘം കടക്കുകയായിരുന്നു. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ്കുമാർ, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.'ആര്യാടൻ ഷൗക്കത്തിനെതിരായ കേസ്​ അപലപനീയം'കൊല്ലം: സംസ്​കാര സാഹിതി സംസ്​ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്തിനെതിരെ വധശ്രമത്തിന് കേ​െസടുത്ത പൊലീസ്​ നടപടി സംസ്​കാരസാഹിതി ജില്ല കമ്മിറ്റി അപലപിച്ചു. പരിസ്​ഥിതിയെ തകിടം മറിച്ച്​ ഒരു എം.എൽ.എ നിലമ്പൂരിൽ നടത്തുന്ന നടപടികൾക്കെതിരെ ശബ്​ദിച്ചതിനാണ്​ കേസെടുത്തതെന്ന്​ കമ്മിറ്റി കുറ്റപ്പെടുത്തി​. ജില്ല പ്രസിഡൻറ് എസ്​. സുധീശൻ അധ്യക്ഷതവഹിച്ചു. നെടുങ്ങോലം രഘു, ഡോ. നടക്കൽ ശശി, എ.ബി. പാപ്പച്ചൻ, ഉല്ലാസ്​ കോവൂർ, എസ്​.എം. ഇക്ബാൽ, ആമ്പാടി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.സ്​പീക് അപ് കേരള അഞ്ചിന് ഡി.സി.സിയിൽകൊല്ലം: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം നടത്തുന്ന 'സ്​പീക് അപ് കേരള' യുടെ ഭാഗമായി ജില്ലയിലെ കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡൻറ്, മുൻ പ്രസിഡൻറുമാർ എന്നിവർ ആഗസ്​റ്റ്​ അഞ്ചിന് രാവിലെ ഒമ്പതുമുതൽ ഉച്ചക്ക്​ ഒന്നുവരെ ഡി.സി.സി ഓഫിസിൽ സത്യഗ്രഹം അനുഷ്ഠിക്കുമെന്ന്​ പ്രസിഡൻറ് ബിന്ദുകൃഷ്ണ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story