തിരുവനന്തപുരം: ഡ്യൂട്ടിക്കുേശഷം ഗാന്ധിപാർക്കിൽ വിശ്രമിക്കാനെത്തിയ പൊലീസുകാരെ നഗരസഭ സുരക്ഷാ ജീവനക്കാർ ആട്ടിപ്പുറത്താക്കിയതായും ഇവർ ഇരുന്ന സ്ഥലങ്ങൾ ശുചീകരണ തൊഴിലാളികളെകൊണ്ട് അണുനശീകരണം നടത്തിയതായും പരാതി. കിഴക്കേകോട്ടയിൽ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരെയാണ് സൂപ്പർവൈസറുടെ നേതൃത്വത്തിൽ അപമാനിച്ച് ഇറക്കിവിട്ടത്. ജീവനക്കാരുടെ നടപടിക്കെതിരെ ഫോർട്ട് എസ്.എച്ച്.ഒ ജെ. രാജേഷ് മേയർ കെ. ശ്രീകുമാറിന് പരാതി നൽകി. കിഴക്കേകോട്ടയിൽ പൊലീസ് എയ്ഡ്പോസ്റ്റിൽ മതിയായ സൗകര്യമില്ലാത്തതിനാൽ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തുന്ന പൊലീസുകാർ ഇരിക്കാനും മറ്റും ഗാന്ധിപാർക്കിലാണ് എത്തുന്നത്. പാർക്കിലെ ബാത്ത് റൂം സൗകര്യമാണ് പൊലീസുകാർ ഉപയോഗിക്കുന്നത്. എന്നാൽ, ശനിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാനെത്തിയ ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരെ സൂപ്പർവൈസറുടെ നേതൃത്വത്തിൽ അപമാനിച്ച് പുറത്താക്കിയതായും ഇവർ നോക്കിനിൽക്കെ ഇരുന്ന സ്ഥലം വനിത ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതായും പറയുന്നു. ദിവസങ്ങൾക്കുമുമ്പും മഴയെതുടർന്ന് പാർക്കിൽ പ്രവേശിച്ചപ്പോൾ ഇവർ നിന്ന സ്ഥലം കഴുകി സാനിറ്റൈസ് ചെയ്തെന്നും കസേര കഴുകി മാറ്റിയിെട്ടന്നും പൊലീസുകാർ പറയുന്നു. പൊലീസുകാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും മനോധൈര്യം തകർക്കുന്നതുമാണ് ഇത്തരം സംഭവങ്ങളെന്നും ഇതുസംബന്ധിച്ച് പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു. സിറ്റി പൊലീസ് കമീഷണർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.