Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗാന്ധിപാർക്കിൽ...

ഗാന്ധിപാർക്കിൽ വിശ്രമിക്കാനെത്തിയ പൊലീസുകാരെ നഗരസഭ ജീവനക്കാർ പുറത്താക്കിയതായി പരാതി

text_fields
bookmark_border
തിരുവനന്തപുരം: ഡ്യൂട്ടിക്കുേശഷം ഗാന്ധിപാർക്കിൽ വിശ്രമിക്കാനെത്തിയ പൊലീസുകാരെ നഗരസഭ സുരക്ഷാ ജീവനക്കാർ ആട്ടിപ്പുറത്താക്കിയതായും ഇവർ ഇരുന്ന സ്ഥലങ്ങൾ ശുചീകരണ തൊഴിലാളികളെകൊണ്ട് അണുനശീകരണം നടത്തിയതായും പരാതി. കിഴക്കേകോട്ടയിൽ എയ്ഡ് പോസ്​റ്റിൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരെയാണ് സൂപ്പർവൈസറുടെ നേതൃത്വത്തിൽ അപമാനിച്ച് ഇറക്കിവിട്ടത്. ജീവനക്കാരുടെ നടപടിക്കെതിരെ ഫോർട്ട് എസ്.എച്ച്.ഒ ജെ. രാജേഷ് മേയർ കെ. ശ്രീകുമാറിന് പരാതി നൽകി. കിഴക്കേകോട്ടയിൽ പൊലീസ് എയ്ഡ്പോസ്​റ്റിൽ മതിയായ സൗകര്യമില്ലാത്തതിനാൽ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തുന്ന പൊലീസുകാർ ഇരിക്കാനും മറ്റും ഗാന്ധിപാർക്കിലാണ് എത്തുന്നത്. പാർക്കിലെ ബാത്ത് റൂം സൗകര്യമാണ് പൊലീസുകാർ ഉപയോഗിക്കുന്നത്. എന്നാൽ, ശനിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാനെത്തിയ ഫോർട്ട് സ്​റ്റേഷനിലെ പൊലീസുകാരെ സൂപ്പർവൈസറുടെ നേതൃത്വത്തിൽ അപമാനിച്ച് പുറത്താക്കിയതായും ഇവർ നോക്കിനിൽക്കെ ഇരുന്ന സ്ഥലം വനിത ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതായും പറയുന്നു. ദിവസങ്ങൾക്കുമുമ്പും മഴയെതുടർന്ന് പാർക്കിൽ പ്രവേശിച്ചപ്പോൾ ഇവർ നിന്ന സ്ഥലം കഴുകി സാനിറ്റൈസ് ചെയ്തെന്നും കസേര കഴുകി മാറ്റിയി​െട്ടന്നും പൊലീസുകാർ പറയുന്നു. പൊലീസുകാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും മനോധൈര്യം തകർക്കുന്നതുമാണ് ഇത്തരം സംഭവങ്ങളെന്നും ഇതുസംബന്ധിച്ച് പരിശോധിക്കണമെന്നും​ പരാതിയിൽ പറയുന്നു. സിറ്റി പൊലീസ് കമീഷണർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story