റബര്‍തോട്ടങ്ങളില്‍ ഇടവിളയായി ഔഷധസസ്യങ്ങള്‍ കാള്‍സെൻററില്‍ വിളിക്കാം

റബര്‍തോട്ടങ്ങളില്‍ ഇടവിളയായി ഔഷധസസ്യങ്ങള്‍ കാള്‍സൻെററില്‍ വിളിക്കാം തിരുവനന്തപുരം: റബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടുന്നതിന് ഔഷധസസ്യങ്ങള്‍ ഇടവിളയായി കൃഷി ചെയ്യുന്നതിനെക്കുറിച്ചും അവയുടെ വിപണനസാധ്യതകളെക്കുറിച്ചും അറിയാന്‍ റബര്‍ബോര്‍ഡ് കാള്‍സൻെററില്‍ വിളിക്കാം. പ്രമുഖ ആയുര്‍വേദ മരുന്നു നിര്‍മാണക്കമ്പനിയായ 'നാഗാര്‍ജുന ആയുര്‍വേദ'യിലെ ഔഷധക്കൃഷി വിഭാഗം മാനേജര്‍ ഡോ. ബേബി ജോസഫ് ജൂലൈ 29 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നുവരെ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയും. കാള്‍ സൻെറര്‍ നമ്പര്‍ 0481 2576622. തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം തിരുവനന്തപുരം: റബര്‍ ട്രെയിനിങ് ഇൻസ്​റ്റിറ്റ്യൂട്ട് തേനീച്ച വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി 30ന് സംഘടിപ്പിക്കുന്നു. പരിശീലനം രാവിലെ 10.30 മുതല്‍ ഉച്ചക്ക്​ 12.30 വരെയാണ്. ഫീസ് 100 രൂപ. താല്‍പര്യമുള്ളവര്‍ക്ക് https://forms.gle/a9ins7Cev9Mph5qy8 എന്ന ലിങ്കിലൂടെ രജിസ്​റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481- 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.