രാത്രിയിൽ യാത്ര നടത്തിയാലും പിടിവീഴും

തിരുവനന്തപുരം: തീരപ്രദേശങ്ങൾ ഉൾപ്പെടെയുള്ള സിറ്റിയിലെ ക​െണ്ടയ്​ൻമൻെറ്​ സോണുകളിൽ രാത്രിയാത്ര നടത്തുന്ന വാഹനങ്ങളെ പിടികൂടുന്നതിന് തിരുവനന്തപുരം സിറ്റി കൺട്രോൾ റൂമി​ൻെറ വാഹനങ്ങളെ നിയോഗിച്ചതായി സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. ശനിയാഴ്ച രാത്രി മുപ്പതോളം വാഹനങ്ങൾ ഇത്തരത്തിൽ പിടിയിലായതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ 28 വാഹനങ്ങൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 68 പേർക്കെതിരെയും സിറ്റിയിൽ നിയമനടപടി സ്വീകരിച്ചു. തിരുവനന്തപുരം റൂറലിൽ 201 കേസുകളിലായി 177 പേരെ അറസ്​റ്റ്​ ചെയ്തു. മാസ്ക് ധരിക്കാതെ യാത്രചെയ്ത 304 പേർക്കെതിരെ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.