നഗരത്തില്‍ രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ്

തിരുവനന്തപുരം: . നഗരസഭയുടെ നേതൃത്വത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന 84 യാചകരെ കണ്ടെത്തി ആൻറിജൻ പരിശോധനക്ക് വിധേയമാക്കി. പോസിറ്റീവ് ആയവരെ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിലേക്ക് മാറ്റിയതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. 82 പേരെ നഗരസഭയുടെയും സാമൂഹിക സുരക്ഷ മിഷ​േൻറയും നേതൃത്വത്തിൽ അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ പാർപ്പിച്ചിരിക്കുകയാണ്. കോവിഡ് സമൂഹവ്യാപാന ഭീഷണി ഒഴിവാക്കുന്നതി​ൻെറ ഭാഗമായാണ് തെരുവിൽ കഴിയുന്നവരെ കണ്ടെത്തി പരിശോധനക്ക് വിധേയമാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചതെന്ന് മേയർ പറഞ്ഞു. ആദ്യത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തടർന്ന് നഗരത്തിലെ മുഴുവൻ യാചകർക്കായും നഗരസഭ ക്യാമ്പുകൾ ഒരുക്കിയിരുന്നു. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് പലരും കൊഴിഞ്ഞ് പോവുകയായിരുന്നു. അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിന്​ പുറമെ പ്രിയദർശിനി ഹാളിലും യാചകർക്കായുള്ള ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.