വെളിയം, കരീപ്ര മേഖലയിൽ ആശ്വാസം

വെളിയം, കരീപ്ര മേഖലയിൽ ആശ്വാസം വെളിയം: വെളിയം, കരീപ്ര പഞ്ചായത്തുകളിൽ ഞായറാഴ്ച കോവിഡ് കേസുകളില്ല. അതേസമയം പഞ്ചായത്തിലെ അമ്പലത്തുംകാല, കുടവട്ടൂർ മേഖലകൾ കനത്ത ജാഗ്രതയിലാണ്. വെളിയം ചന്തയിൽ മത്സ്യ, പച്ചക്കറി വിൽപന നടത്തിയവർക്ക് മൂന്ന് ദിവസം മുമ്പ് കോവിഡ് റിപ്പോർട്ട് ചെയ്തിനാൽ നിരവധിപേർ നിരീക്ഷണത്തിലാണ്. കരീപ്രയിൽ ശനിയാഴ്ച ഒരുവീട്ടിലെ നാലുപേർക്കും മറ്റൊരാൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ പ്രദേശവാസികളുടെ ഞായറാഴ്ചത്തെ കോവിഡ് ഫലങ്ങൾ വന്നതിൽ എല്ലാവർക്കും നെഗറ്റീവായി. പൂയപ്പള്ളിയിൽ രണ്ടുപേർക്ക് കോവിഡ് പോസീറ്റീവായി. രണ്ടുപേർക്കും സമ്പർക്കംമൂലമാണ് രോഗം.കൊട്ടാരക്കരയില്‍ കോവിഡ് പ്രാഥമിക ചികിത്സകേന്ദ്രം ആരംഭിച്ചു(ചിത്രം)കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. പുലമണ്‍ ബ്രദറണ്‍ ഹാളില്‍ ചികിത്സ കേന്ദ്രം പി. അയിഷാ പോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ട് നിലകളിലായി 180 കിടക്കകളാണ് സജ്ജമാക്കിയത്. എട്ട് ഡോക്ടര്‍മാരുടെയും പത്ത് നഴ്സ്മാരുടെയും സേവനം ലഭ്യമാക്കും. രണ്ട് ആംബുലന്‍സുകളുമുണ്ട്. സമ്പര്‍ക്ക രോഗബാധ കൂടുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കൊട്ടാരക്കര മണ്ഡലത്തില്‍ നടപ്പാക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. കൊട്ടാരക്കര നഗരസഭയുടെ സാമൂഹിക അടുക്കള വഴിയാണ് മൂന്ന് നേരവും സമീകൃത പോഷകാഹാരം നല്‍കുക. മുട്ട, പാല്‍, ഇറച്ചി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്​. ബ്രദറണ്‍ ഹാള്‍ ഉടമ തോമസിനെ ചടങ്ങില്‍ എം.എല്‍.എ ആദരിച്ചു. നഗരസഭ അധ്യക്ഷ ബി. ശ്യാമളയമ്മ, ഉപാധ്യക്ഷന്‍ ഡി. രാമകൃഷ്ണപിള്ള, കൗണ്‍സിലര്‍മാരായ സി. മുകേഷ്, എസ്.ആര്‍. രമേശ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ചോഴിയക്കോട് പ്രദേശത്ത് വ്യാപാരശാലകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം കുളത്തൂപ്പുഴ: പ്രദേശവാസികളായ നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും സമൂഹവ്യാപന സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന ചോഴിയക്കോട് പ്രദേശത്ത് കടകള്‍ തിങ്കളാഴ്ച മുതല്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കുന്നതിന്​ തീരുമാനിച്ചു. ഓരോദിവസവും തുറക്കുന്ന വ്യാപാരശാലകളുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കുകയും കവലയില്‍ എഴുതി പ്രദര്‍ശിപ്പിക്കുകയും ചെയ്യും. സ്ഥിതിനിയന്ത്രണ വിധേയമാകുന്നതുവരെ ക്രമീകരണം തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.