േകാവിഡ്​ വാക്​സിൻ: സംസ്ഥാനത്ത്​ ഗവേഷണ സ്ഥാപനങ്ങൾ കണ്ണടക്കുന്നു

കൊച്ചി: ലോകത്ത്​ വിവിധ സർവകലാശാലകളുടെ നേതൃത്വത്തിൽ ഗവേഷകർ കോവിഡിനെതിരെ വാക്​സിനും മരുന്നും കണ്ടെത്താൻ രാപ്പകൽ അധ്വാനിക്കു​േമ്പാൾ സംസ്ഥാനത്ത്​ ഗവേഷണ സ്ഥാപനങ്ങൾ കണ്ണടക്കുന്നു. ആരോഗ്യ സർവകലാശാലയടക്കം ഒരു ഡസനിലധികം ഗവേഷണ സ്ഥാപനങ്ങളുണ്ടായിട്ടും കോവിഡ്​ സംബന്ധിച്ച്​ ശാസ്​ത്രീയ പഠനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. സർക്കാറി​ൻെറ ആരോഗ്യനയം സുപ്രധാനമായി സൂചിപ്പിക്കുന്നത്​ ആരോഗ്യഗവേഷണമാണ്​. ഡെങ്കിപ്പനി രൂക്ഷമായ 2016-17 കാലഘട്ടത്തിൽ സമഗ്ര ഗവേഷണം ഉണ്ടാകുമെന്ന്​ സർക്കാർ പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. നിപ ഉണ്ടായപ്പോഴും ഇതുതന്നെ ആവർത്തിച്ചു. രാജീവ്​ഗാന്ധി സൻെറർ ഫോർ ബയോടെക്​നോളജിയിലെ സീനിയർ സയൻറിസ്​റ്റ്​ ഡോ. ഇ. ശ്രീകുമാറി​ൻെറ നേതൃത്വത്തിൽ നടക്കുന്ന ചികുൻഗുനിയയെയും ഡെങ്കിയെയും സംബന്ധിച്ച​ പഠനം മാത്രമാണ്​ ഈ മേഖലയിൽ ഇപ്പോഴുള്ളത്​. ഗവേഷണം എന്ന മുഖ്യലക്ഷ്യത്തോ​ടെയാണ്​ ആരോഗ്യ സർവകലാശാലതന്നെ ആരംഭിച്ചത്​. 11 വർഷം പിന്നിടു​േമ്പാഴും ഒരു ഗവേഷണവും അവിടെനിന്ന്​ ഉണ്ടായിട്ടില്ല. ദേശീയ റാങ്കിങ്ങിൽ കേരളത്തിലെ മെഡിക്കൽ കോളജ​ുകൾക്ക്​ ഇടംപിടിക്കാൻ പോലുമാകുന്നില്ലെന്നതും പോരായ്​മയാണ്​. നിരന്തരമുള്ള വൈറസ് പഠനമാണ്​ കേരളത്തിന്​ ഇന്ന്​ ആവശ്യം. പുതിയ രോഗങ്ങളെക്കുറിച്ച പഠനങ്ങളും അനിവാര്യമാണ്​. കൊറോണയെ തുരത്താൻ ലോകത്ത്​ വിവിധ ഭാഗങ്ങളിൽ പരീക്ഷണത്തിലിരിക്കുന്നത് 27 വാക്‌സിനാണ്​. നൂറിലേറെ ഗവേഷണങ്ങൾ പുരോഗമിക്കുകയുമാണ്. 80 ശതമാനം ഗവേഷണങ്ങളും സർവകലാശാലകളുടെയും മെഡിക്കൽ കോളജുകളുടെയും നേതൃത്വത്തിലാണ്​. വിദേശ സർവകലാശാലകളിലും കോളജുകളിലും കോവിഡ്​ വാക്​സിൻ ഗവേഷണത്തിൽ നിരവധി മലയാളികളും പങ്കാളികളാണ്​​. അവരുടെ കഴിവുകൾ കേരളത്തിന്​ പ്രയോജനപ്പെടുത്താനാകാത്തത്​ പോരായ്​മയാണെന്ന്​ ​െഎ.എം.എ റിസർച്​ വിഭാഗവും ചൂണ്ടിക്കാട്ടുന്നു. ഇവിടത്തെ സൗകര്യങ്ങൾ വിനിയോഗിക്കാതെ കോവിഡിനെതിരെ വലിയ വിലനൽകി വിദേശനിർമിത മരുന്നു വാങ്ങാനാണ്​ കേരളവും കാത്തിരിക്കുന്നത്​. എ. സക്കീർ ഹുസൈൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.