സി.പി.എം മനംമാറ്റം സ്വാഗതാര്‍ഹം -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: എതിര്‍ത്ത്​ സമരം ചെയ്യുകയും അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്ത സി.പി.എമ്മി​ൻെറ അനേകം നയമാറ്റങ്ങളിലെ ഒടുവിലത്തെ കാര്യമാണ് സ്വയംഭരണാവകാശമുള്ള കോളജുകളുടെ കാര്യത്തില്‍ സംഭവിച്ചതെന്ന്​ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചി രാജഗിരി, തിരുവനന്തപുരം മാര്‍ ബസേലിയോസ്, കോട്ടയം സൻെറ്​ ഗിറ്റ്‌സ് എന്നീ കോളജുകള്‍ക്ക് സ്വയംഭരണാധികാരം നൽകിയതിനെ സ്വാഗതം ചെയ്യുന്നു. അഞ്ഞൂറിലധികം സ്വയംഭരണ കോളജുകള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടും കേരളത്തില്‍ ഒന്നുപോലും ഇല്ലാതിരുന്നതുകൊണ്ടാണ് മുന്‍ യു.ഡി.എഫ് സർക്കാർ അത്തരം കോളജുകള്‍ തുടങ്ങാൻ തീരുമാനമെടുത്തത്. അതിനെ എല്‍.ഡി.എഫ് അതിശക്തമായി എതിര്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ നയം മാറ്റി സ്വയംഭരണാവകാശ കോളജുകള്‍ അനുവദിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.