Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 11:58 PM GMT Updated On
date_range 24 July 2020 11:58 PM GMTസി.പി.എം മനംമാറ്റം സ്വാഗതാര്‍ഹം -ഉമ്മന്‍ ചാണ്ടി
text_fieldsbookmark_border
തിരുവനന്തപുരം: എതിര്‍ത്ത് സമരം ചെയ്യുകയും അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്ത സി.പി.എമ്മിൻെറ അനേകം നയമാറ്റങ്ങളിലെ ഒടുവിലത്തെ കാര്യമാണ് സ്വയംഭരണാവകാശമുള്ള കോളജുകളുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചി രാജഗിരി, തിരുവനന്തപുരം മാര്‍ ബസേലിയോസ്, കോട്ടയം സൻെറ് ഗിറ്റ്സ് എന്നീ കോളജുകള്‍ക്ക് സ്വയംഭരണാധികാരം നൽകിയതിനെ സ്വാഗതം ചെയ്യുന്നു. അഞ്ഞൂറിലധികം സ്വയംഭരണ കോളജുകള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടും കേരളത്തില്‍ ഒന്നുപോലും ഇല്ലാതിരുന്നതുകൊണ്ടാണ് മുന്‍ യു.ഡി.എഫ് സർക്കാർ അത്തരം കോളജുകള്‍ തുടങ്ങാൻ തീരുമാനമെടുത്തത്. അതിനെ എല്‍.ഡി.എഫ് അതിശക്തമായി എതിര്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ നയം മാറ്റി സ്വയംഭരണാവകാശ കോളജുകള്‍ അനുവദിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story