പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീ തൂങ്ങി മരിച്ച കേസിലെ പ്രതി അറസ്​റ്റില്‍

പടം വർക്കല: പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതി അറസ്​റ്റില്‍. വര്‍ക്കല ഇടവ ശ്രീയേറ്റ് നസീം മന്‍സിലില്‍ നസീം ആണ് (32) അറസ്​റ്റിലായത്. ഇക്കഴിഞ്ഞ 12നാണ് വര്‍ക്കല പുന്നമൂട് സഹകരണ ബാങ്കിന് സമീപത്തെ ലോഡ്ജില്‍ സ്ത്രീ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. കൊല്ലം ജില്ലയില്‍ കല്ലുവാതുക്കല്‍ കാരംകോട് ഏറംതെക്ക് ചരുവിള പുത്തന്‍ വീട്ടില്‍ സിജിയാണ് (31) തൂങ്ങി മരിച്ചത്. രണ്ടു കുട്ടികളുടെ മാതാവായ സിജി 2018 ലാണ് നസീമുമായി പരിചയത്തിലായത്. തുടര്‍ന്ന് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്​ നസീമിനോടൊപ്പം പോവുകയും വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ നസീം വര്‍ക്കല പുന്നമൂട് വാടകയ്ക്ക് മുറിയെടുത്ത് ഭാര്യ എന്ന രീതിയില്‍ താമസിപ്പിച്ചു വരുകയുമായിരുന്നു. നസീം അവിവാഹിതനാണ് എന്ന് ധരിപ്പിച്ചാണ് സിജിയെ കൂട്ടികൊണ്ടു വന്നതും ഒപ്പം താമസിപ്പിച്ചതുമെന്ന് പൊലീസ് പറഞ്ഞു. നസീമി​ൻെറ പൂര്‍വവിവാഹത്തെ കുറിച്ചറിഞ്ഞ സിജി നസീമുമായി പിണങ്ങി. ഇതിനെത്തുടര്‍ന്ന് നസീം ലോഡ്ജില്‍ വരുകയോ ​െചലവിനു നല്‍കുകയോ ചെയ്യാതായി. മരണത്തിന്​ ഒരാഴ്ച മുമ്പ്​ നസീം സിജിയുമായി ലോഡ്ജില്‍ വെച്ചു വഴക്കുണ്ടാകുകയും ചെയ്തുവത്രെ. തുടര്‍ന്ന്​ ഇക്കഴിഞ്ഞ 12ന് ലോഡ്ജില്‍ നിന്ന്​ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മുറി തുറന്നപ്പോഴാണ്​ തൂങ്ങിമരിച്ച നിലയിൽ കണ്ടത്​. സിജിയുടെ മരണവാര്‍ത്ത അറിഞ്ഞ നസീം ഒളിവില്‍ പോവുകയും ചെയ്തു. പൊലീസി​ൻെറ രഹസ്യാന്വേഷണത്തില്‍ നസീമിന് മുമ്പും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും വിവരം ലഭിച്ചു. സിജി താമസിച്ചിരുന്ന മുറിയുടെ ചുവരിലും ഡയറിയിലും ത​ൻെറ മരണത്തി​ൻെറ ഉത്തരവാദി നസീം ആണെന്ന്​ രേഖപ്പെടുത്തിയിരുന്നു. സംഭവത്തിനു ശേഷം കായംകുളത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന നസീമിനെ തിരുവനന്തപുരം റൂറല്‍ ജില്ല പൊലിസ് മേധാവി ബി. അശോകന് കിട്ടിയ രഹസ്യ വിവരത്തി​ൻെറ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുരേഷ്, വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ അജിത്‌ കുമാര്‍, എസ്.ഐ ഷംസുദ്ദീന്‍, അഡീഷനൽ എസ്.ഐ നവാസ് എന്നിവരടങ്ങിയ സംഘംമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരവും ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തിയെ പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാൻഡ്​​ ചെയ്തു. File name 24 VKL 1 arrest naseem 32@varkala ഫോട്ടോകാപ്ഷൻ വർക്കല അറസ്​റ്റ്​.നസീം 32 24 VKL 1 srrest Naseem 32@varkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.