അഴീക്കൽ പ്രാഥമികാരോഗ്യകേന്ദ്രം നവീകരിക്കുന്നു

(ചിത്രം) ഓച്ചിറ: ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയ അഴീക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻെറ നവീകരണം പുരോഗമിക്കുന്നു. നാഷനൽ ഹെൽത്ത് മിഷ​ൻെറ സഹായത്തോടെ ഒ.പി കെട്ടിടമാണ്​ നവീകരിക്കുന്നത്​. പൊതുമരാമത്ത് ബിൽഡിങ് വിഭാഗത്തിൻെറ ഫണ്ട് ഉപയോഗിച്ച് മുലയൂട്ടുന്ന അമ്മമാർക്കുള്ള കെട്ടിടവും സ്ത്രീ സൗഹൃദ ശൗചാലയവും നിർമിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടോയ്​ലറ്റ് നിർമാണവും പൂർത്തിയാക്കി. എല്ലാ വിധ ടെസ്​റ്റുകളും നടത്താൻ കഴിയുന്ന രീതിയിലുള്ള ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ഇ.സി.ജി ഉൾപ്പടെയുള്ള സൗകര്യങ്ങളും വൈകാതെ ലഭ്യമാകും. മുഴുവൻ സമയവും ഡോക്ടറുടെ സേവനം ലഭ്യമാക്കി കിടത്തിച്ചികിത്സ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്തംഗം ആർ. ബേബി, മെഡിക്കൽ ഓഫിസർ അരുൺ എന്നിവർ പറഞ്ഞു. കടലോര ഗ്രാമത്തിൽ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുന്നതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഗുണകരമാകും. തേവലക്കര ആരോഗ്യ കേന്ദ്രത്തിൽ കലക്​ഷൻ സൻെറർ (ചിത്രം) ചവറ: സ്രവ പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കാൻ തേവലക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കലക്​ഷൻ സൻെറർ തുടങ്ങി. പ്രഥമിക സമ്പർക്കത്തിലുള്ളവരുടെ സ്രവങ്ങളാണ് ആദ്യം ശേഖരിക്കുന്നത്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി മുന്നൂറിലധികം പേരാണ് ലോക്ഡൗണിനു ശേഷം തേവലക്കരയിൽ എത്തിയത്. ഇവരിൽ അറുപതിൽപരം പേർക്ക് കോവിഡ് പോസിറ്റിവായിരുന്നു. ഈ സാഹചര്യത്തിലാണ് ഹെൽത്ത് സൻെററിൽ സ്രവം ശേഖരണത്തിനുള്ള ക്രമീകരണമൊരുക്കിയത്. നിലവിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, ചവറ സാമൂഹികാരോഗ്യകേന്ദ്രം, നീണ്ടകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സാമ്പിളുകൾ ശേഖരിക്കാൻ സൗകര്യമുള്ളത്. മെഡിക്കൽ ഓഫിസർ ഡോ. അനുപമ, ഡോ. അബിൻദാസ്, ഡോ. ശ്യാം മോഹൻ, സ്​റ്റാഫ് നഴ്സുമാരായ ബിന്ദു, ബിൻസി, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ പങ്കെടുത്തു. വ്യാപാരികൾ ഫോൺവഴി ഓർഡർ ശേഖരിക്കും ഇരവിപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഫോൺ വഴി ഓർഡർ ശേഖരിച്ച് സാധനങ്ങൾ വിതരണം ചെയ്യുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിമുക്ക് യൂനിറ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദ് വ്യാപാരികൾക്ക് നിർദേശം നൽകി. എല്ലാ കടകളും അണുമുക്തമാക്കാനും തീരുമാനിച്ചു. പ്രസിഡൻറ് എ. അൻസാരി ആധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. ഷാനവാസ്, ട്രഷറർ എച്ച്. നഹാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.