പാലത്തായി: വിമൻ ഇന്ത്യ മൂവ്മെൻറ്​ ബാലാവകാശ കമീഷന് പരാതി നല്‍കി

പാലത്തായി: വിമൻ ഇന്ത്യ മൂവ്മൻെറ്​ ബാലാവകാശ കമീഷന് പരാതി നല്‍കി തിരുവനന്തപുരം: കണ്ണൂര്‍ പാലത്തായിയില്‍ സ്വന്തം വിദ്യാര്‍ഥിയായ ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ച ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്ത്യ മൂവ്‌മൻെറ്​ സംസ്ഥാന പ്രസിഡൻറ്​ കെ.കെ. റൈഹാനത്ത് സംസ്ഥാന ബാലാവകാശ കമീഷന് പരാതി നല്‍കി. അന്വേഷണത്തി​ൻെറ തുടക്കം മുതല്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടും ഐ.ജി രഹസ്യസ്വഭാവം കണക്കിലെടുക്കാതെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പോക്‌സോ കേസുമായി ബന്ധപ്പെട്ട ഇരയുടെ മൊഴിയും അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുമാണ് ഐ.ജി പുറത്തുവിട്ടത്. ഇത് ഔദ്യോഗിക കൃത്യവിലോപമാണ്. ഐ.ജിയുടെ അച്ചടക്കലംഘനത്തിനെതിരെ നടപടിയുണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.